Advertisment

ജനങ്ങള്‍ക്കിടയിലേയ്ക്ക് വരാന്‍ എനിക്കാരുടെയും അനുവാദം വേണ്ട - വിവാദങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മോഹന്‍ലാല്‍

New Update

publive-image

Advertisment

തിരുവനന്തപുരം : വിമര്‍ശനങ്ങള്‍ക്ക് കുറിയ്ക്കുകൊണ്ട മറുപടിയുമായി നടന്‍ മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു . ജനങ്ങള്‍ക്കിടയിലേയ്ക്ക് വരാന്‍ തനിക്ക് ഒരാളുടെയും അനുവാദം ആവശ്യമില്ലെന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി.

publive-image

അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുത്ത  നടപടി വിവാദമായ സാഹചര്യത്തില്‍ മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്ത് ചിലര്‍ രംഗത്ത് വന്നിരുന്നു . ഈ സാഹചര്യത്തിലായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം.

publive-image

ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഒരാളാണ് . ഒരു മുഖ്യാതിഥിയായി എനിക്ക് തോന്നിയിട്ടില്ല . 40 വര്‍ഷമായി നിങ്ങള്‍ക്കിടയില്‍ സിനിമയില്‍ നിലനില്‍ക്കുന്നു. ഒരു ദിവസം പോലും സിനിമ വിട്ട് മറ്റൊരു സുരക്ഷിത താവളം തേടി പോയിട്ടില്ല. എല്ലാ മേഖലകള്‍ക്കും ഒരു തിരശീല ഉണ്ടാകും .

publive-image

publive-image

സിനിമയില്‍ എനിക്കും അത് സംഭവിക്കും . അതുവരെ ഞാനിവിടെയൊക്കെ തന്നെ ഉണ്ടാകും - കരഘോഷങ്ങള്‍ക്കിടയില്‍ ലാല്‍ പറഞ്ഞു . മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു.

mohanlal amma
Advertisment