Advertisment

കുവൈറ്റില്‍ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അവബോധം വളര്‍ത്താന്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു

New Update

കുവൈറ്റ് : കുവൈറ്റില്‍ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അവബോധം വളര്‍ത്താന്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു . കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് മയക്കുമരുന്ന് ദുരുപയോഗത്തിന്റെ അപകടങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്ന ഒരു സ്‌കൂള്‍ പാഠ്യപദ്ധതി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നത്.

Advertisment

publive-image

ദേശീയ മയക്കുമരുന്ന് നിവാരണ പദ്ധതിയുടെ ഭാഗമായി മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി രണ്ട് മന്ത്രാലയത്തിന്റെ പ്രതിനിധികളും ഒന്നിച്ച് കൂടിക്കാഴ്ച നടത്തി.

മയക്ക്മരുന്ന് ഉപയോഗത്തിനെതിരെ പൊതുജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകത അവര്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്തു.

kuwait kuwait latest
Advertisment