Advertisment

കാലിഫോർണിയയിലെ ലോഹസ്തൂപം… മിഥ്യയോ സത്യമോ ?

New Update

publive-image

Advertisment

സ്റ്റൈൻലെസ്സ് സ്റ്റീലിൽ നിർമ്മിക്കപ്പെട്ട 10 അടി ഉയരവും 18 ഇഞ്ച് വീതിയുമുള്ള മൂന്ന് പ്രതലങ്ങളുള്ള പാളിയാണ് ഈ മോണോലിത്ത് (Monolith). അന്യഗ്രഹജീവികൾ (Aliens) അവരുടെ ആകാശത്തുള്ളവരുമായി സമ്പർക്കം പുലർത്താൻ സ്ഥാപിച്ചതാണ് ഇതെന്ന് ധാരണ പലരും വച്ചുപുലർത്തുന്നുണ്ട്. ഈ പാളി ഇത്രയേറെ ഉയരമുള്ള മലമുകളിൽ മറ്റാരും കാണാതെയും അറിയാതെയും സ്ഥാപിക്കപ്പെട്ടതിലെയും അത് അപ്രത്യകഷമാകുന്നതിലെയും ദുരൂഹതകളാണ് ഇതിന് കാരണം.

publive-image

കഴിഞ്ഞ നവംബറിൽ മോണോലിത്ത് യൂറ്റാ (UTAH) മരുഭൂമിയിൽ പ്രത്യക്ഷമാകുകയും അവിടെനിന്ന് കുറച്ചുദിവസങ്ങൾക്കുശേഷം ഇത് അപ്രത്യക്ഷമാകുകയും അതുകഴിഞ്ഞ് 24 മണിക്കൂറിനുശേഷം യൂറോപ്പിലെ റൊമാനിയയിൽ സ്ഥാപിതമാകുകയും വീണ്ടും അവിടെനിന്ന് കാണാതായി.

publive-image

ഇപ്പോഴിതാ ഏറ്റവുമൊടുവിൽ അമേരിക്കയിലെ കാലിഫോർണിയയിലുള്ള 1300 അടി ഉയരത്തിലെ പൈൻ മലമുകളിൽ സ്ഥാപിക്കപ്പെട്ട നിലയിൽ കാണപ്പെടുകയുമായിരുന്നു. റൊമാനിയയിലും ഒരു മലമുകളിലാണ് ഇത് കാണപ്പെട്ടത്.

publive-image

കാലിഫോർണിയയിൽ സ്ഥാപിക്കപ്പെട്ട പാളി (മോണോലിത്ത്) ഇന്നലെ രാത്രി ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ പിഴുതെറിഞ്ഞുകളഞ്ഞു. അതിനുശേഷം ഈ സ്ഥലത്ത് അവർ ഒരു മരക്കുരിശ് സ്ഥാപിക്കുകയും 'ക്രൈസ്റ്റ് ഈസ് കിംഗ്' (ക്രിസ്തുവാണ് രാജാവ്) എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

publive-image

ഇവർ മൂന്നു യുവാക്കൾ ചേർന്ന് സ്റ്റീൽ പാളി പിഴുതെറിയുന്നതും അവിടെ മരക്കുരിശ് സ്ഥാപിച്ചശേഷം അമേരിക്ക ഫസ്റ്റ്, ക്രൈസ്റ്റ് ഈസ് കിംഗ് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഡൊണാൾഡ് ട്രംപിന്റെ പ്രസിദ്ധമായ "Make America Great Again " എന്ന മുദ്രാവാക്യമെഴുതിയ ഹാൻഡ് ബാൻഡ് അവർ കൈകളിൽ കെട്ടിയിട്ടുണ്ടായിരുന്നു.

അതിലൊരു യുവാവ് ഉച്ചത്തിൽ ഇങ്ങനെ വിളിച്ചു പറയുന്നുണ്ട് "ഈ രാജ്യത്ത് ക്രിസ്തുവാണ് രാജാവ്, ഞങ്ങൾ മെക്സിക്കോയിലെയോ മറ്റുള്ള നാടുകളിലെയോ അനധികൃത ഏലിയൻസുകളെ അംഗീകരിക്കില്ല.

പിന്നീട് ഇവർ മൂവരും ചേർന്ന് കയർ കൊണ്ടുകെട്ടിവലിച്ച് സ്റ്റീൽ പാളി താഴെ കൊക്കയിലേക്ക് തള്ളിയുടുകയായിരുന്നു.

publive-image

ഈ സ്റ്റീൽ പാളികൾ സ്ഥാപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പല കിംവദന്തികളും പ്രചരിക്കുന്നുണ്ട്. ഏലിയൻസ് അവരുടെ ഭൂമിയിലെ സാന്നിദ്ധ്യം ഉറപ്പിക്കാനും മനുഷ്യഗതിവിധികൾ നിരീക്ഷിക്കുവാനും വേണ്ടി ഇവ സ്ഥാപിച്ചതാണെന്നു വിശ്വസിക്കുന്നവർ അനവധിയാണ്.

എന്നാൽ ഇത് ഏതോ അജ്ഞാതരായ വ്യക്തികളുടെ കുസൃതിയോ ഏതെങ്കിലും വെൽഡറുടെ സാഹസി കതയോ ആണെന്ന സംശയവും പ്രബലമാണ്.

1968 ൽ പുറത്തിറങ്ങിയ ആർതർ സി ക്ലാർക്കിന്റെ A Space Odyssey എന്ന പുസ്തകത്തിൽ അന്യഗ്രഹജീവികൾ ഇതുപോലെ ഭൂമിയിൽ ശിലാ പാളികൾ സ്ഥാപിച്ചതായി വർണ്ണിക്കുന്നുണ്ട്. പിന്നീട് ആ കഥ 2012 ൽ ഹോളിവുഡിൽ സിനിമയാകുകയും ചെയ്തു.

ഇപ്പോൾ ഈ മൂന്നു സംഭവങ്ങളോടെ ആർതർ ക്ലാർക്കിന്റെ ആ പുസ്തകം ലോകമെമ്പാടും ചർച്ചയായിരിക്കുന്നു ഒപ്പം ആ സിനിമയും. അതുകൊണ്ടുതന്നെ ഇപ്പോൾ പ്രകടമാകുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്ന മോണോലിത്തുകൾ ആർതർ സി ക്ലാർക്കിന്റെ നോവലിനെ അടിസ്ഥാനമാക്കിയുളള സിനിമയുടെ രണ്ടാം പതിപ്പിറക്കാനുള്ള പബ്ലിസിറ്റി സ്റ്റണ്ടാണെന്നു തന്നെ ഒട്ടുമിക്കവരും കരുതുന്നു.

us news
Advertisment