Advertisment

കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം: മോന്‍സ് ജോസഫ്

New Update

publive-image

Advertisment

കിടങ്ങൂര്‍: രാജ്യമെമ്പാടും ജനങ്ങളെ ദുരിതത്തിലാക്കിയ കോവിഡ് മഹാമാരിയെ ഇല്ലാതാക്കുവാന്‍ നല്‍കുന്ന കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ജോസ്മോന്‍ മുണ്ടയ്ക്കലിന്‍റെയും, ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടേയും പര്യടന പരിപാടി പടിഞ്ഞാറേ കൂടല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് വലിയ വില നല്‍കി വാക്സിന്‍ എടുക്കുവാന്‍ സാധ്യമല്ലാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. ചെയര്‍മാന്‍ രാജു തിരുമംഗലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് (ജോസഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പാറേക്കാട്ട്, സിജോ ജോസഫ്, ജോസ്മോന്‍ മുണ്ടയ്ക്കല്‍ പ്രൊഫ. മേഴ്സി ജോണ്‍, ലിറ്റോമോന്‍ ജോസ്, സിബിസിബി, റോസമ്മ ചാണ്ടി, ജോസ് കീച്ചേരി, നിത്യാ കുര്യാക്കോസ്, തോമസ് മാളിയേക്കല്‍, യു.ഡി.എഫ്. കണ്‍വീനര്‍ റെജി വള്ളിത്തോട്ടം, പി.റ്റി.ജോസ്, സാബു കൂവക്കാട്ട്, കുഞ്ഞുമോന്‍ ഒഴുകയില്‍, സുനില്‍ ഇല്ലിമൂട്ടില്‍, ജോയി സി. കാപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

കിടങ്ങൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ലഭിച്ചു. സമാപന സമ്മേളനം ജാന്‍സ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജോസ് പാറേക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. നേതാക്കള്‍ പ്രസംഗിച്ചു.

kottayam news
Advertisment