Advertisment

മൂന്ന് മണി എക്‌സ്‌ചേഞ്ചുകൾക്കുള്ള വിലക്ക് എടുത്തുകളഞ്ഞു

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് - നിയമ, വ്യവസ്ഥകൾ പാലിക്കാത്തതിന് മൂന്നു മണി എക്‌സ്‌ചേഞ്ചുകൾക്ക് നേരത്തെ ഏർപ്പെടുത്തിയ വിലക്ക് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) എടുത്തുകളഞ്ഞു. മുഹമ്മദ് ഹുസൈൻ ബൈതാർ ആന്റ് സൺസ്, ലാവി അവാദ് അൽഹർബി, സ്വലാഹുദ്ദീൻ കഅ്കി മണി എക്‌സ്‌ചേഞ്ച് കമ്പനികൾക്കാണ് പ്രവർത്തനം പുനരാരംഭിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.

publive-image

ഈ മൂന്നു സ്ഥാപനങ്ങൾ അടക്കം ഏതാനും മണി എക്‌സ്‌ചേഞ്ച് കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയതായി മെയ് ഒമ്പതിന് സാമ അറിയിച്ചിരുന്നു. നിയമ, വ്യവസ്ഥകൾ പാലിച്ചതിനെ തുടർന്നാണ് മൂന്നു കമ്പനികൾക്കുള്ള വിലക്ക് സാമ എടുത്തുകളഞ്ഞത്. ബന്ധപ്പെട്ട മുഴുവൻ നിയമ, വ്യവസ്ഥകളും പൂർണ തോതിൽ ഫലപ്രദമായി നടപ്പാക്കുന്നതു വരെ മൂന്നു സ്ഥാപനങ്ങളുടെയും പ്രവർത്തനം സസൂക്ഷ്മം നിരീക്ഷിക്കുന്നത് തുടരുമെന്ന് സാമ പറഞ്ഞു.

Advertisment