Advertisment

പൊലീസ് റെയ്ഡിൽ പിടിച്ച പണം ബിജെപി പ്രവർത്തകർ തട്ടിപ്പറിച്ചോടി ; 18 ലക്ഷം കണ്ടെടുത്തത് സ്ഥാനാർഥിയുടെ ബന്ധു വീട്ടിൽ നിന്ന്!

New Update

ഹൈദരാബാദ്: തെലങ്കാനയിലെ ദുബ്ബക് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി രഘുനന്ദന്‍ റാവുവിന്റെ ബന്ധു വീട്ടില്‍ നിന്നു കണക്കില്‍പ്പെടാത്ത 18.67 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷവുമുണ്ടായി. ഇതേത്തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബന്ധി സഞ്ജയിനെയും ബിജെപി നേതാക്കളായ ജി വിവേക്, ജിതേന്ദര്‍ റെഡ്ഡി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

റെയ്ഡിനിടെ പിടിച്ചെടുത്ത പണത്തില്‍ 12 ലക്ഷത്തോളം രൂപ പാര്‍ട്ടി പ്രവര്‍ത്തകര്‍ തട്ടിയെടുത്തു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിതരണം ചെയ്യാന്‍ വച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്ന്  പൊലീസ് പറഞ്ഞു.

ദുബ്ബക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയിലാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ബിജെപി സ്ഥാനാര്‍ഥിയായ രഘുനന്ദന്‍ റാവുവിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് കണക്കില്‍ പെടാത്ത 18.67 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തത്. പണവുമായി പുറത്തിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ബിജെപി പ്രവര്‍ത്തകരെത്തി തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ഇതിനിടയില്‍  പിടിച്ചെടുത്ത പണത്തില്‍ 12 ലക്ഷത്തോളം രൂപ പോലീസിനെ ആക്രമിച്ചു പാര്‍ട്ടി പ്രവര്‍ത്തകര്‍ തട്ടിയെടുത്തു. ഇതുമായി കടന്നുകളഞ്ഞ പ്രവര്‍ത്തകരെ കണ്ടെത്താനായിട്ടില്ല.

തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിതരണം ചെയ്യാന്‍ വച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്നാണ് പോലീസ് വിശദീകരണം. എന്നാല്‍ രാഷ്ട്രീയ ഗൂഡലോചയാണ് റെയ്ഡിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തെതുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.

bjp money siezed
Advertisment