Advertisment

കുവൈറ്റില്‍ പ്രവാസി യുവാവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റ്

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവാവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ . കേസിലെ മൂന്നാം പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുവൈറ്റിലെ ബനീദ് അല്‍ ഗാറിലാണ് ഈജിപ്ത് പ്രവാസിയുടെ കൊലപാതകം നടന്നത്. ഉം അല്‍ ഹൈമാനില്‍ നിന്നാണ് മൂന്നാം പ്രതിയെ പൊലീസ് പിടികൂടിയത് .

Advertisment

publive-image

ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി . കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രവാസി യുവാവ് കുത്തേറ്റ് മരിച്ചത്.

സംഭവത്തിനു ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കുവൈറ്റ് വിമാനത്താവളത്തില്‍ നിന്നും കേസിലെ ഒന്നും രണ്ടും പ്രതികളായ ദമ്പതികളെ 24 മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടിയിരുന്നു.

kuwait kuwait latest
Advertisment