Advertisment

ചെങ്ങന്നൂര്‍- ചാലക്കുടി മേഖലകളില്‍ നിന്ന് കൂടുതല്‍ സഹായഭ്യര്‍ത്ഥനകള്‍...

author-image
admin
New Update

Advertisment

പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച മേഖലകളില്‍ നിന്ന് തന്നെയാണ് കൂടുതല്‍ സഹായഭ്യര്‍ത്ഥനകളും വരുന്നത്. ചെങ്ങന്നൂര്‍, പാണ്ടനാട്, തിരുവല്ല, കുട്ടനാട്, ചാലക്കുടി- എന്നീ മേഖലകളിലാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കേണ്ടതെന്നാണ് സഹായഭ്യര്‍ത്ഥനകള്‍ സൂചിപ്പിക്കുന്നത്.

ചെങ്ങന്നൂര്‍, കല്ലിശ്ശേരി, മംഗലം, മുണ്ടങ്കാവ്, വന്മഴി, പാണ്ടനാട് ഭാഗങ്ങളില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുന്നതായി പരാതിയുണ്ട്. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം എത്തുന്നില്ലെന്നും പരാതിയുണ്ട്. ഏറ്റവും പുതുതായി ഞങ്ങള്‍ക്ക് ലഭിച്ച സഹായഭ്യര്‍ത്ഥനകളിവയാണ്-

കല്ലിശ്ശേരി മാടവന ലിറ്റില്‍ ഫ്‌ളവര്‍ പള്ളിക്കടുത്ത് കളരിക്കല്‍ വടക്കേക്കര 90ഉം 86ഉം വയസ്സായ രണ്ട് പേര്‍ ഒറ്റപ്പെട്ട് കിടക്കുന്നു. സഹായിക്കുക. ഇതാണ് വിളിക്കാവുന്ന ഏക നമ്പര്‍ 7560852021.

flood
Advertisment