Advertisment

കുവൈറ്റില്‍ മാര്‍ച്ച് 11 മുതല്‍ മാര്‍ച്ച് 17 വരെ നടത്തിയ പരിശോധനയില്‍ പിടിയിലായത് നിയമലംഘകരായ 1000ത്തോളം പ്രവാസികള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ മാര്‍ച്ച് 11 മുതല്‍ മാര്‍ച്ച് 17 വരെ നടത്തിയ പരിശോധനയില്‍ പിടിയിലായത് നിയമലംഘകരായ 1000ത്തോളം പ്രവാസികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്ററുകളിലും നടത്തിയ പരിശോധനയിലാണ് ഏകദേശം 1041 പേര്‍ പിടിയിലായത്.

Advertisment

publive-image

പരിശോധനയ്ക്കായി 315 സുരക്ഷാ ചെക്ക്‌പോയിന്റുകളാണ് ഒരുക്കിയിരുന്നത്. അറസറ്റിലായവരില്‍ 253 പേര്‍ സിവില്‍ ക്രിമിനല്‍ കേസ് പ്രതികളും , 597 പേര്‍ പാര്‍പ്പിട നിയമലംഘകരും , 77 പേര്‍ വഴിക്കച്ചവടക്കാരും , 70 പേര്‍ മദ്യം, മയക്കുമരുന്ന് കേസ്പ്രതികളുമാണ് .

1424 ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടി. നിയമം ലംഘിച്ച 109 വാഹനങ്ങള്‍ പിടിച്ചെടുത്തു.

kuwait kuwait latest
Advertisment