Advertisment

വാളയാര്‍ പീഡനക്കേസ്: സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടികളുടെ മാതാവ്; മുഖ്യമന്ത്രിക്ക് കത്തയച്ചു

New Update

publive-image

കൊച്ചി: വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാവ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. മന്ത്രി എ.കെ.ബാലനും ഇവർ കത്ത് അയച്ചിട്ടുണ്ട്.

കോടതിയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേസ് അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുത്ത് സർവീസിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment