Advertisment

വാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഇനി പിഴയോടൊപ്പം ലൈസന്‍സ് പോയേക്കും: വാഹനം ഓടിക്കുന്ന ആളുടെ ലൈസന്‍സ് മൂന്ന് മാസം വരെ റദ്ദ് ചെയ്യാൻ നീക്കം

New Update

തിരുവനന്തപുരംഠ ഇരുചക്ര വാഹനക്കാര്‍ക്ക് കുരുക്ക് മുറുകുന്നു. ഇനി മുതല്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് കൈയിലെ കാശ് പോകുമോ എന്ന് മാത്രമല്ല ലൈസന്‍സ് പോകുമോ എന്നും ചിന്തിക്കണം. വാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഇനി പിഴയോടൊപ്പം ലൈസന്‍സ് പോകുമോ എന്ന പേടിയും വേണം. വാഹനം ഓടിക്കുന്ന ആളുടെ ലൈസന്‍സ് മൂന്ന് മാസം വരെ റദ്ദ് ചെയ്യാനാണ് നീക്കം. ഒപ്പം സെക്ഷന്‍ 194 പ്രകാരം 1000 രൂപ പിഴയും നല്‍കണം.

നിലവില്‍ സെക്ഷന്‍ 200 പ്രകാരം സംസ്ഥാനത്തിനുളള അധികാരം ഉപയോഗിച്ച് പിഴ തുക 500 രൂപ ആക്കി കുറച്ചിട്ടുണ്ട്. 2020 ഒക്ടേബര്‍ മുതല്‍ മോട്ടോര്‍ വാഹന നിയമപ്രകാരം മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിക്കുന്ന യാത്രക്കാരുടെ ഡ്രൈവിങ്ങ് ലൈസന്‍സ് പിടിച്ചെടുക്കാന്‍ കഴിയും.

ഇരുചക്ര വാഹനങ്ങളില്‍ യാത്ര, ചെയ്യുന്നവര്‍ ഹെല്‍മറ്റ് കൃത്യമായി ധരിക്കുന്നതോടെ സംസ്ഥാനത്ത് 20 ശതമാനം വരെ വാഹനാപകടങ്ങള്‍ കുറയ്ക്കാനാവുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജോയ്ന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എംപി അജിത്ത് കുമാര്‍ പറഞ്ഞു.

Advertisment