Advertisment

ആമസോണ്‍ വനാന്തരത്തിലെ ഏകാകിയായ മനുഷ്യന്‍; ബ്രസീലിലെ ഇന്ത്യന്‍ ഫൗണ്ടേഷന്‍ പുറത്ത് വിട്ട വൈറല്‍ ദൃശ്യങ്ങള്‍...

New Update

സാവോപോളോ: ബ്രസീലിലെ ആമസോണ്‍ വനാന്തരങ്ങളില്‍ മൗഗ്ലിയെ പോലെ ഒരു മനുഷ്യനെ കണ്ടെത്തി. കഴിഞ്ഞ 22 വര്‍ഷമായി കാടിനുള്ളില്‍ ഇയാള്‍ ഏകാന്തവാസം നയിക്കുന്നു. പുറം ലോകവുമായി യാതൊരു ബന്ധവും ഇയാള്‍ക്കില്ല. ആര്‍ക്കും ഇയാളുടെ പേരോ, ഗോത്രമോ അറിയില്ല.

Advertisment

publive-image

ബ്രസീലിലെ ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഈ മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. ഇയാളെക്കുറിച്ച് കൂടുതല്‍ അറിയാനാണ് ഈ നീക്കം. വനത്തില്‍ മരം മുറിച്ചുകൊണ്ടിരിക്കുന്ന ആളുടെ വീഡിയോ ദൃശ്യങ്ങളാണ് അത്. 1996 മുതല്‍ ഈ സംഘടന ഇയാളെ നിരീക്ഷിച്ചുവരികയാണ്. 2018 മെയ് മാസം വരെ ഈ മനുഷ്യനെ വനത്തില്‍ കണ്ടതായി സംഘടന വെളിപ്പെടുത്തുന്നു.

publive-image

ഇയാളുടെ ഗോത്രത്തില്‍പ്പെട്ട മറ്റാരെയും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇയാള്‍ ആ ഗോത്രത്തിലെ അവസാന മനുഷ്യനാണെന്നാണ് കരുതുന്നതെന്നാണ് സംഘടനയുടെ വിശദീകരണം.

 

 

Advertisment