Advertisment

മുഹമ്മദ് ഫസീഷിന് യാത്രയയപ്പ് നൽകി

author-image
admin
New Update

ജിദ്ദ: ജോലി ആവശ്യാർഥം യു.എ.യിലേക്ക് പോകുന്ന ടി.സി.എഫ് സ്ഥാപക മെമ്പറും മുൻ പ്രസിഡന്റുമായ മുഹമ്മദ് ഫസീഷിന് ടി.സി.എഫ് ഓര്‍ഗനൈസിങ് ടീം യാത്രയയപ്പ് നൽകി.

Advertisment

ജിദ്ദയിൽ ടി.സി.എഫ്‌ ആരംഭിക്കുന്നതിന് മുൻകൈ എടുക്കുകയും അതിന്റെ വളർച്ചയിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത മുഹമ്മദ് ഫസീഷിന്റെ അസാന്നിധ്യം ടി.സി.എഫിന് ഒരു മഹാ നഷ്ടം തന്നെയാണെന്ന് വൈസ് പ്രസിഡന്റ് റിയാസ് ടി.വി അനുമോദന പ്രസംഗത്തിൽ പറഞ്ഞു.

publive-image

തുടർന്ന് മുഴുവൻ ടി.സി.എഫ് അംഗങ്ങളും നല്ല അനുഭവങ്ങൾ പങ്കുവെക്കുകയും മുഹമ്മദ് ഫസീഷിന് പുതിയ ജോലിയിൽ ആശംസകളും നേർന്നു. സീനിയർ മെമ്പർ തജ്മൽ ബാബു ടി.സി.എഫ് ഉപഹാരവും മെമെന്റോവും സമർപ്പിച്ചു. പ്രസിഡന്റ് ഷഹനാദ് അധ്യക്ഷത നിർവഹിച്ച യോഗത്തിൽ സെക്രട്ടറി സഫീൽ ബക്കർ നന്ദി പറഞ്ഞു.

saudi news
Advertisment