Advertisment

ആരോപണം വിനയായി; ബിസിസിഐ കരാറില്‍ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കി

New Update

ബിസിസിഐ 2017-18 സീസണിലേക്കുള്ള പുതിയ കരാര്‍ പട്ടികയില്‍ നിന്ന് പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കി. ഷമിക്ക് പരസ്ത്രീ ബന്ധങ്ങള്‍ ഉണ്ടെന്നും തന്നെ വധിക്കാന്‍ ശ്രമിച്ചെന്നുമുളള ഭാര്യയുടെ വെളിപ്പെടുത്തലാണ് താരത്തിന് വിനയായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു ഗ്രേഡിലും ഉള്‍പ്പെടുത്താതെ കരാറില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെതിരെ മുഹമ്മദ് ഷമി രംഗത്തുവന്നു. താന്‍ ചതിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ഗ്രേഡ് അ+ കാറ്റഗറി( അടിസ്ഥാന ശമ്പളം 7 കോടി രൂപ) – വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ജസ്പ്രീത് ബൂംറ, ഭുവനേശ്വര്‍ കുമാര്‍

ഗ്രേഡ് അ കാറ്റഗറി( അടിസ്ഥാന ശമ്പളം 5 കോടി രൂപ) – മഹേന്ദ്ര സിങ് ധോണി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിന്‍ങ്ക്യ രഹാനെ

ഗ്രേഡ് ആ കാറ്റഗറി ( അടിസ്ഥാന ശമ്പളം 3 കോടി രൂപ) – ഉമേഷ് യാദവ്, കെ.എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, യുഷ്‌വേന്ദ്ര ചഹല്‍, ഹര്‍ദ്ദിഖ് പാണ്ഡ്യ, ഇശാന്ത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്

ഗ്രേഡ് ഇ കാറ്റഗറി( അടിസ്ഥാന ശമ്പളം 1 കോടി രൂപ) – സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, കരുണ്‍ നായര്‍, പാര്‍ഥീവ് പട്ടേല്‍, ജയന്ത് യാദവ്

Advertisment