Advertisment

മുല്ലപ്പള്ളി കെ.പി.സി.സി. പ്രസിഡണ്ട് - ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി സ്വാഗതം ചെയ്തു.

author-image
admin
New Update

publive-image

Advertisment

റിയാദ് :കേരളത്തിൽ തളർന്നു കിടക്കുന്ന പാർട്ടിയെ ശക്തിപ്പെടുത്താൻ സി.പി.എമ്മിന്റെ കോട്ടകളായ കണ്ണൂരിൽ നിന്നും വടകരയിൽ നിന്നും ഏഴ് പ്രാവശ്യം എം.പി.യായി വിജയിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കഴിയുമെന്നു റിയാദ് സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.

publive-image

കെ.പി.സി.സി. പ്രസിഡന്റെന്ന നിലയിൽ കേരളത്തിലെ എല്ലാ വിഭാഗം കോൺഗ്രെസ്സുകാരെയും ഒന്നിച്ചു കൊണ്ട് പോകാൻ അദ്ദേഹത്തിന് സാധിക്കും. വർക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.ഐ.ഷാനവാസ് തുടങ്ങിയവരുടെ നിയമനം പാർട്ടിക്കും കരുത്തേകും എന്ന കാര്യത്തിൽ സംശയമില്ല.

ബെന്നി ബെഹനാൻ, കെ.മുരളീധരൻ തുടങ്ങിയവരുടെ നിയമനം തീർച്ചയായും കേരളത്തിൽ യു.ഡി.എഫിനും കോൺഗ്രസ് പാർട്ടിക്കും ശക്തി പകരും എന്ന കാര്യത്തിൽ സംശയമില്ല. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപിന് മുന്നണിയെ വിജയത്തിലെത്തിക്കാൻ ഇവർക്ക് സാധിക്കുമെന്നു സെൻട്രൽ കമ്മിറ്റി അഭിപ്രായപെട്ടു.

Advertisment