Advertisment

മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത്​ ശതമാനം​ സംവരണം നല്‍കുന്നതിനോട്​ കോണ്‍ഗ്രസിന് യോജിപ്പെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

New Update

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത്​ ശതമാനം​ സംവരണം നല്‍കുന്നതിനോട്​ കോണ്‍ഗ്രസിന് യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

Advertisment

publive-image

സി.പിഎം സംവരണം നടപ്പാക്കുന്നത്​ തെരഞ്ഞെടുപ്പ്​ മുന്നില്‍കണ്ടാണ്​. സംവരണ വിഷയത്തില്‍ സി.പി.എം വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് സംവരണ വിഷയത്തില്‍ നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തോട്​ പ്രതികരിക്കുകയായിരുന്നു ​അദ്ദേഹം.

കോണ്‍ഗ്രസിന്​ വെല്‍ഫയര്‍ പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല. ജമാഅത്തെ ഇസ്​ലാമിയുമായി ഒരു കാലത്തും കോണ്‍ഗ്രസ്​ ധാരണയുണ്ടാക്കിയിട്ടില്ല. ആര്‍.എസ്​.എസും ജമാഅത്തെ ഇസ്​ലാമിയും തീവ്രവര്‍ഗീയതയുടെ രണ്ട്​ മുഖമാണെന്നും കോണ്‍ഗ്രസ്​ നിലപാടാണ്​ താന്‍ പറയുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മുന്നാക്ക സംവരണ വിഷയത്തില്‍ കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ വിശദമായ ചര്‍ച്ച നടക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പറഞ്ഞു. മുന്നണി സംവിധാനമുള്ള സംസ്ഥാനമാണ്​ കേരളം അതിനാല്‍ മുന്നണി സംവിധാനത്തെ കൂടി സംരക്ഷിക്കേണ്ട ബാധ്യത നേതൃത്വത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

MULLAPALLY
Advertisment