Advertisment

മുല്ലപ്പെരിയാര്‍ തടാകത്തില്‍ പോലീസ്‌ ഉന്നതന്റെ ബന്ധുക്കള്‍ക്കു സ്‌പീഡ്‌ ബോട്ടില്‍ സുഖസവാരി

New Update

കൊച്ചി : മുല്ലപ്പെരിയാര്‍ തടാകത്തില്‍ പോലീസ്‌ ഉന്നതന്റെ ബന്ധുക്കള്‍ക്കു സ്‌പീഡ്‌ ബോട്ടില്‍ സുഖസവാരി. പോലീസിന്റെ ആവശ്യങ്ങള്‍ക്കു മാത്രമായി അനുവദിച്ചിരിക്കുന്ന സ്‌പീഡ്‌ ബോട്ടിലാണ്‌ ഇവര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടും പരിസരവും കണ്ട്‌ തടാകത്തിലൂടെ സഞ്ചരിച്ചത്‌. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

Advertisment

publive-image

പോലീസ്‌ അകമ്പടിയോടെയാണു രണ്ടു സ്‌ത്രീകളുള്‍പ്പെടെ നാലംഗസംഘം തേക്കടി ബോട്ട്‌ ലാന്‍ഡിങ്ങിലെത്തിയത്‌. ഇവിടെനിന്നു പോലീസിനു മാത്രം അനുവദിച്ചിട്ടുള്ള സ്‌പീഡ്‌ ബോട്ടില്‍ തടാകത്തിലൂടെ സഞ്ചരിച്ചു. ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്റെ നിര്‍ദേശപ്രകാരമാണ്‌ ഔദ്യോഗിക വാഹനത്തില്‍ യാത്രാ സൗകര്യമൊരുക്കിയത്‌.

അപകടങ്ങളുണ്ടാകുമ്പോള്‍ ഉപയോഗിക്കാനും അണക്കെട്ടിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധിക്കാനും തടാകത്തില്‍ അടിയന്തര പരിശോധനകള്‍ നടത്താനുമാണു പോലീസിനു സ്‌പീഡ്‌ ബോട്ട്‌ അനുവദിച്ചിരിക്കുന്നത്‌. ഇതാണു ദുരുപയോഗപ്പെടുത്തിയത്‌. അണക്കെട്ടിനു സമീപത്തുവരെ ഇവര്‍ സ്‌പീഡ്‌ ബോട്ടിലെത്തി.

തേക്കടി തടാകത്തില്‍ ഉല്ലാസയാത്രകള്‍ക്കു വനം, കെ.ടി.ഡി.സി. വകുപ്പുകളുടെ ബോട്ടുകളുള്ളപ്പോഴാണു പോലീസിന്റെ ബോട്ട്‌ ഇതിനായി ഉപയോഗിച്ചത്‌. ചട്ടങ്ങളും സുരക്ഷയും ലംഘിച്ചുള്ള യാത്രയ്‌ക്കെതിരേ തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ച്‌ സര്‍ക്കാരിനു പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കിക്കഴിഞ്ഞു.

Advertisment