Advertisment

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142.30 അടിയായി; സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യം

New Update

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവദനീയമായ പരമാവധി ശേഷിയും പിന്നിട്ട് ജലനിരപ്പ് ഉയരുന്നു. നിലവില്‍ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ശക്തമായ മഴ തുടരുന്ന സന്ദര്‍ഭത്തില്‍ മുല്ലപ്പെരിയാറിലെ അടിയന്തര സാഹചര്യത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യം. വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം.

Advertisment

അഭിഭാഷകന്‍ മനോജ് ജോര്‍ജാണ് സുപ്രീം കോടതിയില്‍ ആവശ്യമുന്നയിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ വിഷയം ഉന്നയിക്കാന്‍ രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

publive-image

അതേസമയം, സെക്കന്‍ഡില്‍ 26,000 ഘനയടി വെള്ളമാണ് പുറത്തേക്കു വിടുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം പുറത്തേക്കു വിടുന്നതിനാല്‍ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. സെക്കന്‍ഡില്‍ 15,00,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കുവിടുന്നത്. 2401.2 അടിയാണ് നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി ശേഷി.

Advertisment