Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 8139 പേര്‍ക്ക്, സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 246600 ആയി, 24 മണിക്കൂറിനിടെ 223 മരണവും

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 8139 പേര്‍ക്കാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 246600 ആയി. 24 മണിക്കൂറിനിടെ 223 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 10116 ആയി.

Advertisment

publive-image

മുംബൈയില്‍ 1284 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ ഈ സമയത്തിനുള്ളില്‍ മരിച്ചു. മുംബൈയില്‍ മാത്രം നിലവിലെ രോഗികളുടെ എണ്ണം 91745 ആണ്. 39 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 5244ആയി.

താനെയില്‍ 2349 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 62 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1598 ആയി. രോഗബാധിതരുടെ ആകെ എണ്ണം 59487.

പൂനെയില്‍ 24 മണിക്കൂറിനിടെ 2124 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 34 മരണവും റിപ്പോര്‍ട്ട് ചെയ്തു. നാഗ്പൂരില്‍ 24 മണിക്കൂറിനിടെ 47 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 2 പേര്‍ മരിക്കുകയും ചെയ്തു.

latest news covid 19 all news mumbai covid
Advertisment