Advertisment

മുണ്ടക്കയത്ത് സ്കൂട്ടറിൽ കാറിടിച്ച് ആറ് വയസുകാരൻ മരിച്ചു

New Update

publive-image

മുണ്ടക്കയം: സ്കൂട്ടറിൽ കാറിടിച്ച് ആറ് വയസുകാരൻ മരിച്ചു. മാതാപിതാക്കൾക്ക് പരിക്ക്. പുലിക്കുന്ന്, ആഞ്ഞിലിമൂട്ടിൽ, സന്ദീപിൻ്റെ മകൻ സഞ്ജയ് സന്ദീപ് (കുട്ടാപ്പി -ആറ്) ആണ് മരിച്ചത്.

പരിക്കേറ്റ സന്ദീപ്, (33), ഭാര്യ അനു (27) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകീട്ട് 7.30 ഓടെ വൈ.എം.സി.എ യ്ക്ക് സമീപം എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

മുണ്ടക്കയത്ത് നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം.അനുവിൻ്റെ പാറത്തോട്ടിലെ വീട്ടിൽ പോയി മടങ്ങുo വഴിയായിരുന്നു അപകടം.സഞ്ജയിൻ്റ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Advertisment