Advertisment

രാജമല മണ്ണിടിച്ചില്‍: പ്രദേശത്തെ 5 ലൈനുകളിലായി ഉണ്ടായിരുന്നത് 84 ഓളം പേര്‍, ഇവര്‍ മണ്ണിനടിയില്‍പെട്ടതായി കോളനിവാസികള്‍; നാല് മൃതദേഹങ്ങള്‍ കണ്ടെത്തി; നാല് ലയം മണ്ണിടിച്ചിലിൽ ഒലിച്ച് പോയെന്ന് പഞ്ചായത്തംഗം

New Update

മൂന്നാർ: കനത്ത മഴയെ തുടർന്ന് മൂന്നാര്‍ രാജമലയിൽ മണ്ണിടിച്ചിലില്‍ ഇതുവരെ മരിച്ചത് 5 പേര്‍.

മണ്ണിനടിയിൽനിന്ന് നാലു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. മൂന്നു പേരെ രക്ഷപെടുത്തി. എൻഡിആർഎഫ് സംഘം ഏലപ്പാറയിൽനിന്നു രാജമലയിലേക്കു തിരിച്ചു.

Advertisment

publive-image

അഞ്ചുലയങ്ങൾ മണ്ണിനടിയിൽ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. കണ്ണൻദേവൻ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം.

എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളാണ് ഇവിടെയുള്ളത്. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽനിന്നും എൻഡിആർഎഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. 5 ലൈനുകളിലായി 84 പേർ മണ്ണിനടിയിലായതായി കോളനിനിവാസികൾ പറയുന്നു.പെരിയവരെ പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ പ്രയാസമുണ്ട്. പ്രദേശത്ത് വാർത്താവിനിമയ സംവിധാനങ്ങളില്ല

land slide munnar land slide
Advertisment