Advertisment

ലൂസിഫറിനോട് ആ ക്രൂരത ചെയ്യരുത്.. ആരാധകരോട് വലിയൊരു അപേക്ഷയുമായി നടന്‍ മുരളി ഗോപി!!

author-image
ഫിലിം ഡസ്ക്
New Update

ലൂസിഫര്‍

ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ലൂസിഫര്‍. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ളതാണ് ലൂസിഫറിന്റെ വലിയൊരു പ്രത്യേകത.

Advertisment

Image result for ലൂസിഫര്‍

ജൂലൈ പതിനെട്ടിന് ചിത്രീകരണം ആരംഭിച്ച ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നും നിരവധി ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. ഷൂട്ടിംഗ് കാണാന്‍ ലൊക്കേഷനിലെത്തിയ ആരാധകരാണ് വീഡിയോസ് പുറത്ത് വിട്ടത്. ഒരു സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ഇതാണെന്ന് ചൂണ്ടി കാണിച്ച് നടന്‍ മുരളി ഗോപി രംഗത്തെത്തിയിരിക്കുകയാണ്.

Image result for ലൂസിഫര്‍

മലയാള സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിനെ കുറിച്ച് പലതരത്തിലും വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. ചിത്രത്തിലെ താരങ്ങളെ കുറിച്ചായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്. അടുത്തിടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതോടെ ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന വിവരം പുറത്ത് വിട്ടിരുന്നു. എന്നാല്‍ സിനിമ നേരിടുന്ന മറ്റൊരു വെല്ലുവിളി ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തെത്തുന്നു എന്നതാണ്. ഇക്കാര്യം ചൂണ്ടികാണിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മുരളി ഗോപി തുറന്ന് സംസാരിച്ചത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പ്രിയപ്പെട്ടവരേ,

“ലൂസിഫർ” എന്ന ഞാൻ എഴുതി, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചലച്ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാൾ മുതൽ, ഇതിന്റെ സെറ്റിൽ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വീഡിയോ ക്ലിപ്പുകളും നിരവധിയാണ്.

സിനിമയോടുള്ള സ്നേഹവും പ്രതീക്ഷയും ആണ് ഇത്തരം ലീക്കുകൾക്ക് പിന്നിൽ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ: ഇത്തരം ലീക്കുകൾ

ആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നുംപോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിർവൃതിയടയുന്ന ഒരുപാട് ഓൺലൈൻ കച്ചവടക്കാരുടെ കാലാമാണിത്.

ഇത്തരം നിരൂപിക്കലുകൾ ഒരു സിനിമയോടുള്ള സ്നേഹത്താൽ ഉണ്ടാവുന്നവയല്ല മറിച്ച്, ഒരുതരം വിപണന വൈകല്യത്തിൽ നിന്ന് പിറക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് തീറ്റയാകാനേ ഇത്തരം ലൊക്കേഷൻ ലീക്കുകൾ ഉപകരിക്കൂ.

യഥാർഥ സിനിമ സ്നേഹികൾ അറിയാൻ വേണ്ടി ഒരു കാര്യം വിനയപുരസ്സരം പറഞ്ഞുകൊള്ളട്ടെ:

ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് അതിനെ കുറിച്ച് ഊഹാപോഹങ്ങൾ പടച്ച്, അത് പറഞ്ഞു പരത്താൻ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കാതിരിക്കുക. ????????

????സസ്നേഹം,

Murali Gopy

 

https://www.facebook.com/murali.gopy/photos/a.1424126924498112.1073741833.1396631357247669/2164941340416663/?type=3

Advertisment