Advertisment

കൊലപാതക രാഷ്ട്രിയത്തിനെതിരെ മതേതര കൂട്ടായ്മ.

author-image
admin
New Update

Advertisment

റിയാദ്: കാപാലികതക്കെതിരെ മതേതര മുന്നേറ്റം എന്ന വിഷയത്തിൽ മതേതര ജനാധിപത്യ വേദി സെമിനാർ സംഘടിപ്പിച്ചു. ബത്ഹ ശിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് റഹ്മത്ത് ഇലാഹി അധ്യക്ഷത വഹിച്ചു.

publive-image

കാപാലിക രാഷ്ട്രീയംആശയ പാപ്പരത്തമാണെന്നും, അണികളെ നിയന്ത്രിക്കാൻ നേതൃത്വം തയ്യാറാക്കണമെന്നും അദ് ദേഹം ആവശ്യപ്പെട്ടു.
അക്രമണ രാഷ്ട്രീയം നേതൃത്വത്തിന്റെഅറിവോടെയാണ് നടക്കുന്നത് എന്നും അത് കൊണ്ടാണ് അതിനെ തള്ളി പറയാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകാത്തത് എന്നും പ്രവാസി സാംസ്കാരിക വേദി പ്രതിനിധി ഖലീൽ പാലോട് ചുണ്ടി കാണിച്ചു.
കണ്ണൂരിലെ അക്രമണത്തിന്റെ ഉത്തരവാദിത്വം CPM നാണെന്നും മുസ്ലീം ലീഗ് നേതൃത്വം അറിഞ്ഞിട്ട് ഒരക്രമണവും നടത്താറില്ലന്നും KMCC നേതാവ് സത്താർ താമരത്ത് പറഞ്ഞു.
ഭാരത സംസ്കാരം ഉത്തമാമാണെന്നും അതിൽ അക്രമണത്തിന് പ്രസക്തിയില്ലന്നും രാഷ്ട്രീയ ആക്രമണങ്ങളുടെ കണക്ക് എടുക്കുന്നതിന് പകരം എല്ലാവരും യോജിച്ച് അതിനെതിരെ രംഗത്ത് വരണമെന്നും സമന്വയ പ്രതിനിധി ദീപക്ക് അഭിപ്രായപ്പെട്ടു.
ആക്രമണത്തിൽ ഇരയാക്കപ്പെടുമ്പോഴും ആക്രമണങ്ങളുടെ ഉത്തരവാദിത്വം മുഴുവനും  സി പി എം ന് മേൽ കെട്ടിവെക്കുന്നത് അപഹാസ്യമാണെന്നും 125 ഓളേം പ്രവർത്തകൻമാർ കൊല്ലപ്പെടുമ്പോൾ ചില പ്രതിരോധങ്ങൾ തങ്ങൾ നടത്തിയിട്ടുണ്ടെന്നും RSS ഉയർത്തുന്ന ഭീഷണിയെ ജീവൻ കൊടുത്തും എതിർക്കുമെന്നും നവോദയ പ്രതിനിധി സുധീർ കുമ്മിൾ പറഞ്ഞു.
ആക്രമണങ്ങൾക്കെതിരെയുള്ള BJP യുടെ നിലപാട് സ്വന്തം ശാഖകളിൽ പോയിപ്രവർത്തകൻ മാർക്ക് പറഞ്ഞ് കൊടുക്കുകയാണ് വേണ്ടത് എന്ന് ISF പ്രതിനിധി ബശീർ വെണ്ണക്കോട് അഭിപ്രായപ്പെട്ടു,
പുതിയ ഒരു രാഷ്ട്രീയ സംസ്കാരം വളർത്തി എടുക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത് എന്ന് ആവാസ് പ്രതിനിധി ഇല്യാസ് പറഞ്ഞു,
ആക്രമണങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റകെട്ടായി രംഗത്ത് വരണമെന്ന് ഫിറോസ് പുതുക്കാട് ആവശ്യപ്പെട്ടു.
കാപാലികക്കെതിരെ മതേതര മുന്നേറ്റം എന്ന ഡോക്യൂമെന്ററിയും പ്രദർശിപ്പിച്ചു.കെ എൻ എ ലത്തീഫ് മുണ്ടേരി സ്വാഗതവും ഉബൈദ് എടവണ്ണ നന്ദിയും പറഞ്ഞു.
Advertisment