Advertisment

ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും സംഗീതത്തെ കൂടുതല്‍ ജനകീയമാക്കി, പക്ഷേ ഈ മേഖലയിലുള്ളവരുടെ പ്രതിഫലത്തിന്റെ കാര്യമോ?

New Update

കൊച്ചി: ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും സംഗീതത്തെ കൂടുതല്‍ ജനകീയമാക്കിയെങ്കിലും ജീവിതവും കരിയറും ഈ മേഖലയ്ക്കു വേണ്ടി സമര്‍പ്പിച്ചവര്‍ക്ക് കൂടുതലായി ഒരു സാമ്പത്തികനേട്ടവുമുണ്ടാകുന്നില്ലെന്ന് കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ സംഗീത നിര്‍മാണം, സൗന്ദര്യം, സാങ്കേതികവിദ്യ, വാണിജ്യം എന്ന വിഷയത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചു.

Advertisment

publive-image

സംഗീതജ്ഞരായ ഹരീഷ് ശിവരാമകൃഷ്ണന്‍, ശ്രീവത്സന്‍ ജെ. മേനോന്‍, നന്ദു കര്‍ത്താ, രേണുക അരുണ്‍ എന്നിവരാണ് ഈ സെഷനില്‍ പങ്കെടുത്ത് സംസാരിച്ചത്. ആധുനിക സാങ്കേതികവിദ്യകളുടെ അനുദിനമെന്നോണമെന്നുള്ള മാറ്റം സംഗീതരംഗത്തും വലിയ വെല്ലുവിളികളും സാധ്യതകളും തുറന്നിടുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഈ രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങള്‍ വിശദീകരിച്ച് നന്ദു കര്‍ത്ത അവതരിപ്പിച്ച ഡെമോണ്‍സ്‌ട്രേഷനും സെഷന്റെ ഭാഗമായിരുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗായകന്റെ ശബ്ദത്തെ കഥാപാത്രത്തിന്റെ ശബ്ദവുമായി താദാത്മ്യം പ്രാപിപ്പിക്കുന്ന ശബ്ദമിശ്രണരീതി ലൈവായി അവതരിപ്പിച്ചത് കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.

--

Advertisment