Advertisment

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ മുന്നാക്ക സംവരണത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്നു

New Update

publive-image

Advertisment

മലപ്പുറം: 'ഇടത് പക്ഷം, ഹൃദയ പക്ഷം' എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുകയും കോർപ്പറേറ്റുകൾക്കും മേലാളന്മാർക്കും ഒത്താശ ചെയ്യുന്ന അപ്രഖ്യാപിത നയം തുടരുകയുമാണ് എല്‍ഡിഎഫ് സർക്കാർ.

ന്യൂനപക്ഷ പ്രീണനം കേന്ദ്ര സർക്കാർ മുഖ്യ അജണ്ടയായി തുറന്ന് കാണിച്ച് മുന്നോട്ട് പോകുമ്പോൾ സമാനമായ തീരുമാനങ്ങളുമായി കപട 'നവേത്ഥാനം' നടത്താൻ ശ്രമിക്കുകയാണ് നിലവിലെ ഭരണഘൂടം.

വർഗ്ഗീയതക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും എന്നാൽ മത വർഗ്ഗീയത ചാരത്തിൽ പൊതിഞ്ഞ കനലുപോലെ കൊണ്ടുനടക്കുകയുമാണ് എല്‍ഡിഎഫ് ചെയ്യുന്നത്.

മലപ്പുറത്തെ ന്യൂനപക്ഷ സമുദായത്തിന്റെ വിജയത്തിൽ കോപ്പിയടി ആരോപിച്ചത് ആരും മറന്ന് കാണില്ല. പിഎസ്‌സി പരീക്ഷയിൽ പോലും കോപ്പിയടിക്കാൻ സൗകര്യം ചെയ്ത് കൊടുത്ത ഒരു സർക്കാരിന്റെ കാലത്താണ് ആയിഷയെപ്പോലുള്ള മിടുക്കികൾ ഓൾ ഇന്ത്യ പരീക്ഷകളിൽ താരങ്ങളായി മാറുന്നത് എന്ന വസ്തുത നിരാകരിക്കാനാവില്ല.

പണമുള്ളവനും പഠിക്കണം പണമില്ലാത്തവനും പഠിക്കണം. പണമുള്ളവന് അവസരങ്ങളേറെയാണ്. എന്നാൽ ന്യൂനപക്ഷമായതിന്റെ പേരിൽ, സാമ്പത്തികമായി പിന്നോക്കമാണെന്നതിന്റെ പേരിൽ അറിവ് നേടാനും ഉന്നതമായ സ്ഥാനങ്ങളിൽ എത്തിച്ചേരാനുമുള്ള ഒരു അവസരവും ഒരു വിദ്യാർത്ഥിക്കും നിഷേധിക്കപ്പെടരുത്.

നിലവിലെ സർക്കാർ മുന്നാക്ക സംവരണം നടപ്പിലാക്കുന്നത് വഴി തഴയപ്പെടുന്നത് മേൽപ്പറഞ്ഞ രണ്ട് വിഭാഗങ്ങളുമാണ്. ഇത് നേട്ടങ്ങളിലേക്ക് കുതിക്കുന്ന പിന്നാക്ക സമുദായങ്ങളെ, വിശിഷ്യാ മുസ്‌ലിം, ദളിദ് കമ്മ്യൂണിറ്റികളെ പിന്നോട്ടടിക്കാൻ വേണ്ടി മാത്രമാണ് എന്നത് സാമാന്യ ബോധമുള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളൂ.

എൻട്രൻസ് പരീക്ഷകളിൽ കഴിവ് തെളിയിച്ച് മുന്നിലെത്തിയ ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾ സീറ്റ് കിട്ടാതെ പുറന്തള്ളപ്പെടുമ്പോൾ ന്യൂനപക്ഷത്തിന് ഭരണഘടന അനുവദിച്ച് നൽകിയ നീതി നിഷേധിക്കപ്പെട്ടുകയാണ്.

എൽഡിഎഫ് മുന്നോട്ട് വെക്കുന്ന സംവരണത്തിന്റെ രാഷ്ട്രീയം ന്യൂനപക്ഷത്തെ അജ്ഞതയുടെ കഴിഞ്ഞകാലങ്ങളിലേക്ക് വലിച്ചിഴക്കാനുള്ളതാണെന്നതിൽ തെല്ലും സംശയം വേണ്ട.

മുന്നാക്ക സംവരണം പിന്നാക്കക്കാരുടെ അവസരം നഷ്ടപ്പെടുത്തുമെന്ന് തുടക്കം മുതലേ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ജനറൽ സീറ്റിന്റെ 10% ആണ് സംവരണമായി നൽകുക എന്ന് പറഞ്ഞ് ആ ആക്ഷേപം അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് പാലിക്കപ്പെട്ടില്ല എന്നത് പകൽ പോലെ വ്യക്തമാണ്. തൽഫലമായി പിന്നാക്ക വിഭാഗങ്ങളേക്കാൾ കൂടുതൽ സംവരണ സീറ്റുകൾ മുന്നാക്കക്കാർക്ക് ലഭിക്കുകയും ചെയ്തു.

സ്കൂളുകൾ മുഴുവൻ 'ഹൈടെക്ക്' ആക്കി എന്ന് കൊട്ടിഘോഷിക്കുകയും അതിന്റെ മറവിൽ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് വോട്ട് ബാങ്ക് മുന്നിൽ കണ്ട് മുന്നാക്ക വിഭാഗത്തെ പ്രീതിപ്പെട്ടുത്താനുള്ള സർക്കാരിന്റെ നിലപാടിനെ ന്യൂനപക്ഷ വിഭാഗങ്ങൾ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണം; സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ പറഞ്ഞു.

 

muslim youth league
Advertisment