Advertisment

മുട്ടം പോലീസ് സ്റ്റേഷൻ ശിശു സൗഹൃദ കേന്ദ്രമാകുന്നു

New Update

publive-image

Advertisment

മുട്ടം: പൊലീസ് സ്റ്റേഷനുകൾ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മുട്ടം സ്റ്റേഷനിൽ കുട്ടികളുടെ പാർക്കും സജ്ജമാകുന്നു. പുതിയതായി നിർമ്മാണം പൂർത്തീകരിച്ച മുട്ടം സ്റ്റേഷന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് പാർക്കിന്റെ ഉദ്‌ഘാടനവും നടത്തും.

ആദ്യഘട്ടത്തിൽ ഏതാനും ചില ഉപകരണങ്ങൾ മാത്രമാണ് പാർക്കിൽ സജ്ജമാക്കുന്നതെങ്കിലും തുടർ ദിവസങ്ങളിൽ ഇത് വിപുലമാക്കാനാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ശ്രമം.

വിവിധ ആവശ്യങ്ങൾക്ക് സ്റ്റേഷനിൽ എത്തുന്ന മുതിർന്ന ആളുകളുടെ കൂടെ വരുന്ന കുട്ടികൾ, സ്റ്റേഷന്റെ ദൈനം ദിന പ്രവർത്തനങ്ങൾ നേരിൽ അറിയുന്നതിന് വേണ്ടി എത്തുന്ന അംഗൻവാടി കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ എന്നിവരെ ലക്ഷ്യമാക്കിയാണ് സ്റ്റേഷനിൽ കുട്ടികളുടെ പാർക്ക് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നത്.

muttom news
Advertisment