Advertisment

മുസിരിസ് പ്രവാസി ഫോറം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

New Update

ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലും ഉള്ളവരുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം ഇഫ്താര്‍സംഗമം നടത്തി. സീസണ്‍സ് റസ്റ്റോറണ്ടില്‍ വച്ച് നടത്തിയ ഇഫ്താറും പൊതു യോഗവും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അഡ്വക്കറ്റ് ഷംസുദ്ദീന്‍ ഉല്ഘാടനം നിര്‍വഹിച്ചു.

Advertisment

publive-image

പ്രസിഡണ്ട്‌ താഹ മരിക്കറുടെ അഭാവത്തില്‍  വൈസ് പ്രസിഡണ്ട്‌ അബ്ദുല്‍ അസീസ്‌ അറക്കല്‍ അധ്യക്ഷധവഹിച്ചു  . നിസാര്‍ ഇരിട്ടി മുഖ്യപ്രഭാഷണം നടത്തി. മീഡിയ ഭാരവാഹികളായ സി ഒ ടി അസീസ്‌ ,ഹസ്സന്‍ ചെറൂപ, പൂരം പ്രസിടണ്ട് സേധുമാധവന്‍ മുത്തേടത്ത്, ത്രശൂര്‍ജില്ല സൌഹ്രുദവേദി ചെയര്‍മാന്‍ ഷരീഫ് അറക്കല്‍ തുടങ്ങിയവര്‍ റമദാന്‍ സന്ദേശം നല്‍കി .

റമദാന്‍ പ്രഭാഷണത്തോട്  അനുബന്ധിച്ചു നടത്തിയ ക്വിസില്‍  സൈദനിസാര്‍, മുത്തേടത്ത്സേധുമാധവന്‍,  രാജുമുഹമ്മദ്‌, ഇര്‍ഷാദ് ഹൈദര്‍  തുടങ്ങിയവര്‍ വിജയികളായി . മുഹമ്മദ്‌ സഗീര്‍ മാടവന, ഹനീഫ ചളിങ്ങാട് , മുഹമ്മദ്‌ നിസാര്‍ എറിയാട്, സുനിത അസീസ്‌, തുടങ്ങിയവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിച്ചു, സാകിര്‍ ഹുസൈന്‍ കറുകപ്പാടത്ത്, അബദുല്‍ഖാദര്‍ കായംകുളം, ശിഹാബ് അഴീകോട് ,ഹിജാസ് അഴീകോട് ,സഗീര്‍ പുതിയകാവ്,താഹിര്‍ എടമുട്ടംജമാല്‍ വടമ,ഹനീഫസാബു, കമാല്‍ മതിലകം,സാബിര്‍ മേത്തല  അബ്ദുല്‍സലാം എമ്മാട് തുടങ്ങിയവര്‍ ഇഫ്ത്താര്‍ വിരുന്നിന്  നേത്രത്വം നല്‍കി  സെക്രട്ടറി  യൂനുസ് കാട്ടൂര്‍ സ്വാഗതവും ട്രഷറര്‍സഫറുള്ള വെള്ളാങ്കല്ലൂര്‍ നന്ദിയും പറഞ്ഞു

Advertisment