Advertisment

പടിഞ്ഞാറൻ അമേരിക്കയിലെ ഉൾനാടൻ മരുഭൂമിയിൽ കണ്ടെത്തിയ നിഗൂഢ ലോഹ സ്തംഭം അപ്രത്യക്ഷമായി; വീണ്ടും അഭ്യൂഹങ്ങൾ

New Update

പടിഞ്ഞാറൻ അമേരിക്കയിലെ ഉൾനാടൻ മരുഭൂമിയിൽ കണ്ടെത്തിയ നിഗൂഢ ലോഹ സ്തംഭം അപ്രത്യക്ഷമായി. ഈ ലോഹസ്തംഭം എങ്ങനെ വിദൂരമായ മരുഭൂമിയിൽ എത്തി എന്നത് സംബന്ധിച്ച് ഊഹപോഹങ്ങൾ പടരുന്നതിനിടയിലാണ് ലോഹസ്തംഭം അപ്രത്യക്ഷമായ വിവരം അധികൃതർ വ്യക്തമാക്കിയത്.

Advertisment

publive-image

വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഏതൊ അജ്ഞാതൻ ഈ നിഗൂഢ വസ്തു നീക്കം ചെയ്തെന്നാണ് യൂട്ടയിലെ ബ്യൂറോ ഓഫ് ലാൻഡ് മാനേജ്‌മെന്റ് അറിയിച്ചത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ലോഹസ്തംഭം കാണപ്പെട്ടത് അതിനാലാണ് തങ്ങൾ അജ്ഞത ലോഹസ്തംഭം നീക്കം ചെയ്യാതിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കേസുകളൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തെക്കൻ യൂട്ടയിലെ ചെങ്കൽ കൂട്ടങ്ങൾക്കിടയിലായി 12 അടി ഉയരമുള്ള തിളങ്ങുന്ന ത്രികോണ സ്തംഭം നവംബർ 18 നാണ് അധികൃതർ കണ്ടെത്തിയത്. ഇതേ തുടർന്ന് ഇതു സംബന്ധിച്ച് പലതരം ഊഹാ പോഹങ്ങളും പ്രചരിച്ചിരുന്നു

വലിയ കൊമ്പുള്ള ആയിരക്കണക്കിന് കാട്ടാടുകൾ മേയുന്ന യൂട്ടയിലെ വിദൂര പ്രദേശത്താണ് ഇത്തരം ഒരു വസ്തു കണ്ടെത്തിയത്. ആടുകളെ നിരീക്ഷിക്കാനും അവയുടെ എണ്ണമെടുക്കാനും ഹെലികോപ്ടറിൽ പോയ സർക്കാർ ജീവനക്കാരാണ് അതിശയിപ്പിക്കുന്ന ആ കാഴ്ച കണ്ടത്.

താൻ കണ്ട വസ്തു മനുഷ്യ നിർമ്മിതമാണെന്ന് ഹെലികോപ്റ്റർ പൈലറ്റ് ബ്രെറ്റ് ഹച്ചിംഗ്സ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അത് ആകാശത്ത് നിന്ന് പതിച്ച ഒരു അത്ഭുത വസ്തു അല്ലെന്നും നിലത്ത് ആരോ കുഴിച്ചിട്ടതാണെന്നും അദ്ദേഹം പ്രാദേശിക മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു.

ഇത് ഇക്കാലത്തെ ഏതെങ്കിലും കലാകാരൻ്റെ കരവിരുതായിരിക്കാമെന്നാണ് അദ്ദേഹത്തിൻ്റെ നിഗമനം. സ്റ്റാൻലി കുബ്രിക്ക് സിനിമയായ 2001: എ സ്പേസ് ഒഡീസിയുടെ കടുത്ത ആരാധകൻ ആയിരിക്കാം അദ്ദേഹമെന്നും ഹച്ചിംഗ്സ് അനുമാനിക്കുന്നു. 1968ൽ പുറത്തിറങ്ങിയ 2001: എ സ്പേസ് ഒഡീസിയിൽ സമാനമായ ഒരു രൂപം ഉണ്ട്. ആ സിനിമയിലെ ദൃശ്യങ്ങൾ ആ വാർത്തയോടൊപ്പം ചർച്ഛയായിരുന്നു.

viral news
Advertisment