Advertisment

റെക്കോർഡ് നേട്ടം സ്വന്തമാക്കി നദാൽ; പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടം

New Update

Rafael-Nadal

പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് സ്പാനിഷ് താരം റാഫേൽ നദാൽ. ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ തോൽപിച്ചാണു നദാലിന്റെ ഈ റെക്കോർഡ് നേട്ടം.

Advertisment

സ്കോർ: 6-4, 6-3, 6-2. ഒരു ഗ്രാൻസ്‌ലാമിൽ ഏറ്റവുമധികം കിരീടം എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമാണ് നദാൽ ഇതോടെ എത്തിയത്.

നദാലിന്റെ 24-ാം ഗ്രാന്‍സ്‌ലാം ഫൈനലായിരുന്നു ഇന്നത്തേത്. 17 ഗ്രാന്‍സ്‌ലാം സിംഗിള്‍സ് കിരീടങ്ങളാണ് ഇതുള്‍പ്പെടെ താരം സ്വന്തമാക്കിയത്. ഡൊമിനിക് തീമിന്റെ ആദ്യ ഗ്രാന്‍സ്‌ലാം ഫൈനലായിരുന്നു ഇത്. ഈ വര്‍ഷം നദാലിനെ തോല്‍പിച്ച ഏക താരവും തീമാണ്. അതിനുള്ള മധുര പ്രതികാരം കൂടിയായി ഈ സ്വപ്നനേട്ടം.

സെമിയിൽ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോയെ 4–6, 1–6, 2–6നു തകർത്താണു നദാൽ ഫൈനലിലെത്തിയത്. ഇറ്റലിയുടെ മാർക്കോ സെച്ചിനാറ്റോയെ മറികടന്നാണു തീം ഫൈനലിലെത്തിയത്.

Advertisment