Advertisment

നാഗ് മിസൈല്‍ അന്തിമ പരീക്ഷണം വിജയകരം ; കരസേനയ്ക്ക് പുതിയ കരുത്ത്

New Update

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ടാങ്ക് വേധ മിസൈലായ നാഗ് വിജയകരമായി പരീക്ഷിച്ചു. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത നാഗ് ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈലിന്റെ അന്തിമ പരീക്ഷണമാണ് ഇന്ത്യ വിജയകരമായി നടത്തിയത്.

Advertisment

publive-image

രാജസ്ഥാനിലെ പൊഖ്‌റാന്‍ ഫയറിങ് റേഞ്ചില്‍ പുലര്‍ച്ചെ 6.45 നായിരുന്നു പരീക്ഷണം. നാഗ് മിസൈല്‍ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹര ശേഷി വര്‍ധിക്കും. കരയാക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടാകുന്ന ആയുധമാണ് നാഗ് മിസൈല്‍.

നാല് കിലോമീറ്റര്‍ പ്രഹരപരിധിയുള്ള നാഗ് മിസൈല്‍ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാനാകും. തെര്‍മല്‍ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിര്‍ണയിച്ച് ആക്രമണം നടത്തുകയാണ് മിസൈല്‍ ചെയ്യുന്നത്

1980കളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്. അഗ്‌നി, പ്രിഥ്വി, ആകാശ്, ത്രിശൂല്‍ എന്നിവയാണ് മറ്റുള്ളവ. ഇതില്‍ ത്രിശൂല്‍ പദ്ധതി പിന്നീട് ഉപേക്ഷിച്ചു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോള്‍ സൈന്യത്തിന്റെ ഭാഗമാണ്.

nag missile
Advertisment