Advertisment

നാഗാലാന്‍ഡില്‍ അധികാരത്തിലെത്തിയാല്‍ ഹജ്ജ് യാത്ര മോഡലില്‍ ക്രിസ്ത്യാനികള്‍ക്ക് സൗജന്യമായി ജെറുസലേ൦ തീര്‍ഥയാത്രയെന്ന്‍ ബിജെപി. ഓഫര്‍ നാഗാലാന്‍ഡില്‍ മാത്രം ബാധകം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ഹജ്ജ് യാത്ര മോഡലില്‍ ക്രിസ്ത്യാനികള്‍ക്ക് സൗജന്യമായി ജെറുസലേ൦ തീര്‍ഥയാത്ര അനുവധിക്കുമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

നാഗാലാന്‍ഡില്‍ അധികാരത്തിലെത്തിയാലാണ് വാക്ദാനം പാലിക്കുക . നാഗാലാന്‍ഡ് പ്രാദേശിക മാധ്യമമായ വി ദി നാഗാസ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ബിജെപിയുടെ വാഗ്ദാനം ഇസ്രയേല്‍ മാധ്യമമായ ജെറുസലേം പോസ്റ്റ് വരെ വാര്‍ത്തയാക്കി കഴിഞ്ഞു .

നാഗാലാന്‍ഡിലെ ക്രിസ്തുമത വിശ്വാസികള്‍ക്ക് മാത്രമാണ് വാഗ്ദാനം ബാധകമാകുക. നാഗാലാന്‍ഡിലെ ജനസംഖ്യയില്‍ 88 ശതമാനവും ക്രിസ്തുമത വിശ്വാസികളാണ്.

ഇവരുടെ പിന്തുണയില്ലാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് പുതിയ വാഗ്ദാനത്തിന് പിന്നിലെന്നാണ് വിവരം.

ഹജ്ജ് തീര്‍ഥാടനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിവന്നിരുന്ന സബ്‌സിഡി നിര്‍ത്തലാക്കി ഒരുമാസം കഴിഞ്ഞപ്പോഴാണ് പുതിയ വാഗ്ദാന൦ .

bjp election 19
Advertisment