Advertisment

എനിക്കെതിരെ പറഞ്ഞപ്പോള്‍ നാഗശൗര്യയ്ക്ക് ആശ്വാസമായെങ്കില്‍ സന്തോഷം - നാഗശൗര്യയുടെ ആരോപണങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയുമായി സായ് പല്ലവി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നടന്‍ നാഗശൗര്യ തനിക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രേമം നായിക സായ് പല്ലവി രംഗത്ത് . സെറ്റില്‍അനാവശ്യമായ കാര്യങ്ങള്‍ക്ക് സായ് ബഹളം വയ്ക്കുന്നുവെന്നും തങ്ങള്‍ ഒന്നിച്ച ചിത്രം വിജയമായിരുന്നെങ്കിലും അത് അവരുടെ മാത്രം കഴിവല്ലെന്നുമായിരുന്നു നാഗശൗര്യയുടെ വിമര്‍ശനം .

സെറ്റില്‍ സായി പല്ലവിയുടെ പെരുമാറ്റം തന്നെ ഏറെ വിഷമിപ്പിച്ചെന്നും നാഗശൗര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു . എന്നാല്‍ സായ് ഇതെല്ലാം നിക്ഷേധിച്ചിരിക്കുകയാണ് .

publive-image

' ഞാനും നാഗശൗര്യയുടെ അഭിമുഖം കണ്ടിരുന്നു. സത്യത്തില്‍ അത് കണ്ട് ഞാന്‍ തകര്‍ന്നുപോയി.

ഉടന്‍ തന്നെ സിനിമയുടെ സംവിധായകനായ എ എല്‍ വിജയ് സാറിനെ വിളിച്ചു. എന്റെ പെരുമാറ്റത്താല്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സെറ്റിലുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചു.

കാരണം സെറ്റിലുള്ള എല്ലാവരെയും സ്‌നേഹിക്കാനാണ് ഞാന്‍ പഠിച്ചിരിക്കുന്നത്. അങ്ങനെയൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും നാഗശൗര്യ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും വിജയ് സാര്‍ എന്നോട് പറഞ്ഞു. '

publive-image നമ്മളെക്കുറിച്ച് ഒരാള്‍ മോശം പറഞ്ഞാല്‍ അത് നമ്മെ വിഷമിപ്പിക്കും. ഞാന്‍ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് എന്നെയും വിഷമിപ്പിക്കും. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് തെറ്റ് ചെയ്തിട്ടുണ്ടോ എന്നുപോലും അറിയാതെ ഇത്തരം കാര്യം വരുമ്പോള്‍ വലിയ വേദന ഉണ്ടാകും.

ഇത് കൂടാതെ ഞാന്‍ സിനിമയുടെ ഛായാഗ്രാഹകനെയും വിളിച്ച് ചോദിക്കുകയുണ്ടായി. അദ്ദേഹത്തിനും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. നമ്മള്‍ സംവിധായകന് വേണ്ടി ജോലി ചെയ്യുന്ന ആളുകളാണ്. സെറ്റില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ തന്നെ അദ്ദേഹത്തെയാണ് ആദ്യം അറിയിക്കേണ്ടത്.

അങ്ങനെയാണ് അവിടെ നല്ലൊരു ചുറ്റുപാട് തന്നെ രൂപപ്പെടുന്നത്. എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ വികാരം മനസ്സിലാക്കുന്നു. അദ്ദേഹത്തിന് മനസ്സില്‍ തോന്നിയ കാര്യം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല.

publive-image

ഏതെങ്കിലും രീതിയില്‍ ഞാന്‍ അദ്ദേഹത്തെ വേദനിപ്പിച്ചെങ്കില്‍ വിഷമമുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന് കുറച്ച് ആശ്വാസമായെന്ന് ഞാന്‍ കരുതുന്നു. അഭിനേതാവ് എന്ന നിലയില്‍ മികച്ച നടനാണ് നാഗശൗര്യ - സായി പല്ലവി പറഞ്ഞു.

malayala cinema indian cinema sai pallavi
Advertisment