Advertisment

നാഗ്രോട്ട ഏറ്റുമുട്ടലിൽ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്; കൊല്ലപ്പെട്ട നാല് ഭീകരരും പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കാസീം ജാന്റെ കീഴിൽ പരിശീലനം നേടിയവർ

New Update

ഡൽഹി: ജമ്മു കശ്മീരിലെ നാഗ്രോട്ടയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. നാഗ്രോട്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഭീകരരും പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കാസീം ജാന്റെ കീഴിൽ പരിശീലനം നേടിയവരാണെന്ന് അന്വേഷണ റിപ്പോർട്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ജമ്മു കശ്മീർ പോലീസിന്റെ അന്വേഷണ റിപ്പോർട്ടുള്ളത്.

Advertisment

publive-image

ചാവേർ ആക്രമണമാണ് ഭീകരർ ലക്ഷ്യമിട്ടത്. ജമ്മു കശ്മീരിൽ ഈ മാസം നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്നും രാത്രിയിൽ 30 കിലോമീറ്ററോളം ദൂരം നടന്നാണ് ഇവർ അതിർത്തി കടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗോള ഭീകരൻ മസൂദ് അസറിന്റെ സഹോദരനായ മുഫ്തി അസ്ഗറിന്റെ നിർദ്ദേശപ്രകാരമാണ് ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞു കയറിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഭീകരർ നിരന്തരമായി ജെയ്ഷെ മുഹമ്മദ് കമാൻഡർമാരായ മുഫ്തി അസ്ഗർ, ഖാരി സറാർ എന്നിവരുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും സുരക്ഷാ സേന കണ്ടെത്തി.

terror attack
Advertisment