Advertisment

സൗദി ദേശീയ ദിനത്തിൽ വ്യത്യസ്തമായ ആശംസാ പോസ്റ്ററുമായി നന്മ കൂട്ടായ്മ.

author-image
admin
Updated On
New Update

റിയാദ് :  സൗദി ദേശീയ ദിനത്തിൽ വ്യത്യസ്തമായ ആശംസാ പോസ്റ്ററുമായി നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ആഘോഷങ്ങൾക്ക് മിഴിവ് പകർന്നു. കഴിഞ്ഞ വർഷം വിപുലമായ ദേശീയ ദിനാഘോഷം സംഘടിപ്പിച്ച നന്മ കൂട്ടായ്മ, ഇത്തവണ കോവിഡ് 19 പ്രോട്ടോക്കോളിന്റെ ഭാഗമായി പ്രത്യക്ഷമായ ആഘോഷങ്ങൾക്ക് പകരം വേറിട്ട രീതി അവലംബിക്കുകയായിരുന്നു.

publive-image

ഉണ്ട ചോറിന് നന്ദി മാത്രമല്ല, ഉള്ളിൽ തട്ടിയ സ്നേഹവമുണ്ട് എന്ന ആശയം ഉയർത്തി പിടിച്ച് കൊണ്ട് തയ്യാറാക്കിയ പോസ്റ്ററിൽ കൂട്ടായ്മയുടെ 35 പ്രവർത്തകരാണ് അണി നിരന്നത്. വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച പോസ്റ്ററിനെയും അണിയറ ശില്പികളെയും സ്വദേശികൾ ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു.

Advertisment