Advertisment

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിദേശയാത്രകളില്‍ ഒപ്പം സഞ്ചരിക്കുന്ന സ്വകാര്യവ്യക്തികള്‍ ആരൊക്കെ? ;വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ്

New Update

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിദേശയാത്രകളില്‍ ഒപ്പം സഞ്ചരിക്കുന്ന സ്വകാര്യവ്യക്തികളുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. നേരത്തെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വസമ്മതിച്ചിരുന്നു. നീരജ് ശര്‍മയെന്ന സ്വകാര്യവ്യക്തി നല്‍കിയ പരാതിയിലാണ് പേര് വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടത്.

Advertisment

publive-image

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിദേശയാത്രകളില്‍ ഒപ്പം സഞ്ചരിക്കുന്ന സ്വകാര്യവ്യക്തികളുടെ പേര് വിവരങ്ങള്‍ പലകുറി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്നാണ് നീരജ് ശര്‍മ കേന്ദ്ര വിവരാവകാശ കമ്മീഷന് പരാതി നല്‍കിയത്. പരാതി പരിഗണിച്ച കമ്മീഷന്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ മോദി നടത്തിയ വിദേശയാത്രകളില്‍

പൊതുജനങ്ങളുടെ പണമുപയോഗിച്ച് യാത്രചെയ്ത സ്വകാര്യവ്യക്തികളുടെ മുഴുവന്‍ പേര് വിവരങ്ങളും നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നിര്‍ദേശം നല്‍കി.

സ്വകാര്യസ്ഥാപനങ്ങളുടെ സിഇഓ മാര്‍, കമ്പനി ഉടമകള്‍, സ്വകാര്യകച്ചവടക്കാര്‍ തുടങ്ങിയവരുടെ പേര് വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദേശം. സുരക്ഷാകാരണങ്ങളാല്‍ നീരജ് ശര്‍മ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാനാവില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നവരുടെ ദൃശ്യങ്ങളും പേരുകളും മാധ്യമങ്ങളില്‍ വരാറുണ്ടെന്ന വിചിത്രമായ മറുപടിയും പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ നല്‍കിയിരുന്നു.

മനഃപ്പൂര്‍വം വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയില്‍ മറുപടി നല്‍കുന്നത് വൈകിപ്പിക്കുകയും ചെയ്തശേഷമാണ് വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിലപാടെടുത്തത്. ഉത്തരവിറങ്ങി മുപ്പത് ദിവസത്തിനകം തന്നെ മറുപടി നല്‍കണമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആര്‍ കെ മാത്തൂര്‍ ഉത്തരവിട്ടു.

Advertisment