Advertisment

ഒരു പൊതു പരിപാടിയിലും മാസ്‌ക് ധരിക്കില്ല ; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിവാദ പരാമര്‍ശവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി; ഒടുവില്‍ തെറ്റ് സമ്മതിച്ച് ഖേദപ്രകടനം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപ്പാല്‍: പൊതു പരിപാടിയില്‍ മാസ്‌ക് ധരിക്കില്ല എന്ന വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോദം മിശ്ര. തെറ്റ് സമ്മതിച്ച മന്ത്രി കോവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്നും ഉറപ്പുനല്‍കി.

Advertisment

publive-image

ബുധനാഴ്ച മന്ത്രി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഒരു പൊതു പരിപാടിയിലും മാസ്‌ക് ധരിക്കില്ല എന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പിലാണ് മന്ത്രി പറഞ്ഞത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഖേദപ്രകടനം.

'മാസ്‌കുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പരാമര്‍ശം നിയമത്തിന്റെ ലംഘനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിന് വിരുദ്ധമാണ്. ഞാന്‍ എന്റെ തെറ്റ് സമ്മതിക്കുന്നു. വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. തീര്‍ച്ചയായും മാസ്‌ക് ധരിക്കും. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു' - നരോദം മിശ്ര ട്വിറ്ററില്‍ കുറിച്ചു.

ഒരു പരിപാടിയിലും മാസ്‌ക് ധരിക്കില്ല, അതില്‍ എന്താണ് തെറ്റ്?, മുഖാവരണം ധരിക്കാത്തതിനെ കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് നരോദം  മിശ്ര വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.

bjp narodham mishra
Advertisment