Advertisment

ടീമില്‍ ഇടം കിട്ടാതെ അണ്ടര്‍ 19 ക്രിക്കറ്റ് താര൦ മുഹമ്മദ് സര്യാബ് ആത്മഹത്യ ചെയ്തു. ജീവനൊടുക്കിയത് മുന്‍ ദേശീയ താരം ആമെര്‍ ഹനീഫിന്‍റെ മകന്‍

New Update

publive-image

Advertisment

കറാച്ചി: പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് താരം ആമെര്‍ ഹനീഫിന്റെ മകനും അണ്ടര്‍ 19 ക്രിക്കറ്റ് താരവുമായ മുഹമ്മദ് സര്യാബ് ആത്മഹത്യ ചെയ്തു . കറാച്ചിയുടെ താരമാണ് മുഹമ്മദ് സര്യാബ്.

ലാഹോറില്‍ കഴിഞ്ഞ മാസം നടന്ന അണ്ടര്‍ 19 മത്സരത്തില്‍ കളിക്കാന്‍ എത്തിയിരുന്നെങ്കിലും പരുക്കിനെ തുടര്‍ന്ന് മുഹമ്മദിന് കളിക്കാനായില്ല.

ടീമില്‍ ഇടം കണ്ടെത്താനാകാതെ തിരിച്ചു പോരേണ്ടി വന്നതില്‍ നിരാശനായാണ് ഹനീഫ് ജീവനൊടുക്കിയത്. തിങ്കളാഴ്ച വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. ക്രിക്കറ്റ് സെലക്ഷന്‍ കമ്മറ്റി അധികൃതരില്‍ നിന്നുള്ള അനീതിയില്‍ മനംനൊന്താണ് തന്റെ മകന്‍ ജീവനൊടുക്കിയതെന്ന് ആമെര്‍ ഹനീഫ് പറഞ്ഞു.

കളിക്കാനാകാത്ത വിധമുള്ള പരുക്കുകളൊന്നും മകന് ഉണ്ടായിരുന്നില്ലെന്നും ആമെര്‍ കുട്ടിച്ചേര്‍ത്തു. ടീം സെലക്ഷനില്‍ പിന്തള്ളപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് കടുത്ത വിഷാദത്തിലായിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയതെന്ന് പിതാവ് പറഞ്ഞു.

പാകിസ്ഥാന്‍ ദേശീയ ടീമിന് വേണ്ടി അഞ്ച് ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ആമെര്‍ ഹനീഫ്. 1993-95 കാലയളവില്‍ ആമെര്‍ പാക് ജേഴ്‌സി അണിഞ്ഞ അഞ്ച് മത്സരങ്ങളും ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു.

cricket pakistan
Advertisment