Advertisment

അപകടത്തില്‍പ്പെട്ട കാര്‍ റോഡിലെ മീഡിയനില്‍ കയറി ഉയര്‍ന്ന് പൊങ്ങി വീടിന്റെ മേല്‍ക്കൂരയിലേക്ക് .. വീടിന്റെ മേൽക്കൂരയിൽ സെയ്ഫായി ലാൻഡ് ചെയ്ത കാറിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നു

author-image
admin
New Update

വീടിന്റെ മേൽക്കൂരയിൽ ഇരിക്കുന്ന കാറിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോ‍ഡിൽ നിന്ന് ഏകദേശം 16 അടി ദൂരമുള്ള മേൽക്കൂരയിൽ സെയ്ഫായി ലാൻഡ് ചെയ്തിരിക്കുകയാണ് കാര്‍.

Advertisment

publive-image

ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയിലെ സര്‍ഖഗാട്ടിലാണ് സംഭവം. ഇറക്കത്തില്‍ അമിത വേഗത്തിലെത്തിയ മാരുതി ബലെനോയാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിൽ ലേണേഴ്സ് ബോർഡും കാണാം. റോഡിലെ മീഡിയനില്‍ കയറി ഉയര്‍ന്ന് പൊങ്ങി വീടിന്റെ മേല്‍ക്കൂരയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

publive-image

അപകടത്തില്‍ യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു എന്നാണ് പ്രദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മേല്‍ക്കൂരയുടെ ഒരുഭാഗത്തുള്ള ഭിത്തിയില്‍ ഇടിച്ചാണ് കാര്‍ നിന്നത്.

publive-image

നീണ്ട നാലുമണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് വാഹനത്തെ താഴെ എത്തിച്ചതെന്നാണ് റിപ്പോർട്ടുകള്‍.

Advertisment