Advertisment

തന്നെ താഴെയിറക്കാൻ രാജ്യാന്തര സഖ്യത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നത് - മോഡി

New Update

ഡല്‍ഹി:  റഫാല്‍ അഴിമതി ആരോപണത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ താഴെയിറക്കാൻ രാജ്യാന്തര സഖ്യത്തിനാണ് കോൺഗ്രസ് ശ്രമമെന്ന് മോദി ആരോപിച്ചു. ആരോപണങ്ങളിൽ പാർട്ടി പ്രവർത്തകർ തളരേണ്ടതില്ല.

Advertisment

publive-image

തനിക്കെതിരെ എത്രത്തോളം അപവാദ പ്രചാരണം കോൺഗ്രസ് നടത്തുന്നുവോ അത്രത്തോളം താമര വിരിയുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങളിൽ പോലുമില്ലാതിരുന്ന മുത്തലാഖ് ഇന്ത്യയിൽ നിലനിർത്തിയത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി വ്യക്തമാക്കി.

റഫാല്‍ അഴിമതി കേസില്‍ രണ്ടു മൂന്നു മാസത്തിനുള്ളില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് രാഹുല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മോദിയുടെ മറുപടി.

Advertisment