Advertisment

അവധിക്കെത്തി വിവാഹം കഴിച്ച് ഭാര്യമാരെ ഉപേക്ഷിച്ച് മുങ്ങുന്ന ഭര്‍ത്താക്കന്മാര്‍ക്കെതിരെ പണി തുടങ്ങി. 8 പ്രവാസി ഭര്‍ത്താക്കന്മാരുടെ പാസ്പോര്‍ട്ട് റദ്ദാക്കി ലുക്ക്ഔട്ട്‌ നോട്ടീസും പുറപ്പെടുവിച്ചു

New Update

publive-image

Advertisment

ഡല്‍ഹി:  നാട്ടിലെത്തി വിവാഹം കഴിച്ച് ഭാര്യമാരെ ഉപേക്ഷിച്ച് മുങ്ങുന്ന പ്രവാസികള്‍ക്ക് എട്ടിന്റെ പണി. ഇത്തരത്തില്‍ ഭാര്യമാരെ ഉപേക്ഷിച്ച് മുങ്ങിയ 8 പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കി.  മാത്രമല്ല, ഇവര്‍ക്കെതിരെ ലുക്ക്ഔട്ട്‌ നോട്ടീസും പുറപ്പെടുവിച്ചു.

publive-image

വനിതാ ശിശുക്ഷേമ വകുപ്പിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സംയുക്ത ഇന്റര്‍മിസ്റ്റീരിയല്‍ ഏജന്‍സിയുടെ നേതൃത്വത്തിലാണ് നടപടി.  ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഭാര്യയെ ഉപേക്ഷിച്ച് വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  നല്‍കിയിരുന്നു.

publive-image

എല്ലാ പ്രവാസി ഇന്ത്യക്കാരുടെയും വിവാഹങ്ങള്‍ ഇതുപ്രകാരം 7 ദിവസത്തിനുള്ളില്‍ രെജിസ്റ്റര്‍ ചെയ്യണമെന്നും വനിതാ ശിശുക്ഷേമ മന്ത്രാലയം ഉത്തരവിട്ടിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി മന്ത്രാലയം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലും ആരംഭിച്ചിരുന്നു.

publive-image

നാട്ടില്‍ ഭാര്യമാരെ ഉപേക്ഷിച്ച് മുങ്ങുന്ന ഭര്‍ത്താക്കന്മാരെ കണ്ടെത്താനുള്ള കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ 70 പരാതികളാണ് ലഭിച്ചത്. ഇതില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ 8 ഭര്‍ത്താക്കന്മാരുടെ പാസ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ വിദേശത്ത് നിന്ന് അവധിക്കെത്തി വിവാഹം നടത്തി മുങ്ങുന്ന വിരുതന്മാര്‍ക്ക് ഇനി പ്രവാസ ജീവിതം സാധ്യമല്ലാതാകും.

publive-image

Advertisment