Advertisment

ഹാരിസണ്‍ മലയാളം ഭൂമിയേറ്റെടുപ്പു കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി

New Update

ഡല്‍ഹി: ഹാരിസൺ മലയാളം കേസില്‍ ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയില്‍ സംസ്ഥാനത്തിന് തിരിച്ചടി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

Advertisment

publive-image

ഹാരിസൺ ഭൂമി ഏറ്റെടുത്ത നടപടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.  ഇതിനെതിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമര്‍പ്പിച്ചത്. നോട്ടീസ് അയക്കാതെയാണ് ഹര്‍ജി തള്ളിയത്.

ഹൈക്കോടതി ചൂണ്ടിക്കാണിച്ച കണ്ടെത്തലുകള്‍ സുപ്രീം കോടതി ശരിവക്കുകയായിരുന്നു. ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഡിവിഷന്‍ ബെഞ്ച് കണ്ടെത്തല്‍ തെറ്റാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഹാരിസണ്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹാരിസൺ മലയാളത്തിന് കീഴിലുള്ള 38,000 ഏക്കർ ഭൂമി പാട്ടകരാർ റദ്ദാക്കിയാണ് സർക്കാർ ഏറ്റെടുത്തത്. ഭൂപരിഷ്കരണ നിയമപ്രകാരം സ്പെഷ്യൽ ഓഫീസർ വഴി ഭൂമി ഏറ്റെടുത്ത നടപടി വലിയ വിമർശനത്തോടെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് ചോദ്യം ചെയ്തായിരുന്നു സർക്കാരിന്റെ ഹർജി.

Advertisment