Advertisment

കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോള്‍ ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രിസ്ഥാനം ഉറപ്പ് ! ആഭ്യന്തര വകുപ്പും ! രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ശിവകുമാറിന് ഇത് പാര്‍ട്ടിയുടെ സമ്മാനം !

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയില്‍ ജനതാദള്‍ (എസ്) നേതാവ് എച്ച് ഡി കുമാരസ്വാമി പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട ചര്‍ച്ചകളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് മുന്‍കൂട്ടി ഉറപ്പായിട്ടുണ്ട്. ഒപ്പം 14 മന്ത്രി സ്ഥാനങ്ങളാണ് ജനതാദളിന് ലഭിക്കുക.

publive-image

കോണ്‍ഗ്രസിന് 2 ഉപമുഖ്യമന്ത്രിമാരും 20 മന്ത്രിമാരും ലഭിക്കും. അതില്‍ കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച മുതിര്‍ന്ന നേതാവ് ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പും അദ്ദേഹത്തിന് തന്നെയാകും.

publive-image

അതേസമയം, യെദ്യൂരപ്പയെ താഴെയിറക്കുന്നതില്‍ വിജയിച്ചെങ്കിലും മന്ത്രിമാരെ നിശ്ചയിക്കുക ഇരു പാര്‍ട്ടികള്‍ക്കും തലവേദനയാകും. കാരണം ഇരു പാര്‍ട്ടികളിലുമുള്ള ഒട്ടുമിക്ക എം എല്‍ എമാര്‍ക്കും സ്വപ്നം കാണാന്‍ പറ്റാത്തത്ര പണവും മന്ത്രിസ്ഥാനവും ബി ജെ പി വാഗ്ദാനം ചെയ്തതാണ്. അത് നിരസിച്ച് പാര്‍ട്ടിക്കൊപ്പം നിന്ന തങ്ങള്‍ക്ക് മാന്യമായ പരിഗണന വേണമെന്നാണ് എല്ലാ എം എല്‍ എമാരുടെയും ആവശ്യം.

publive-image

ഇവരെയൊക്കെ തൃപ്തിപ്പെടുത്തുക എന്നത് വലിയ തലവേദന തന്നെയാണ്. വരും ദിവസങ്ങളില്‍ ബാംഗ്ലൂര്‍ കാണാന്‍ പോകുന്ന ഏറ്റവും വലിയ നാടകങ്ങളും ഇത് തന്നെയായിരിക്കും !

publive-image

karnadaka ele
Advertisment