Advertisment

കര്‍ണ്ണാടകയില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചത് ജനതാദള്‍ ? ഫലം വന്നപ്പോള്‍ ജെഡിഎസും ബിജെപിയും വോട്ട് കച്ചവടം നടത്തിയതിന് തെളിവ് ! സമയമായപ്പോള്‍ കുമാരസ്വാമി തിരിച്ച് ബിജെപിയ്ക്ക് പണിയും കൊടുത്തു ! കോണ്‍ഗ്രസിന്റെ കണ്ണ് ദളിന്റെ 18 ശതമാനത്തില്‍ !

New Update

publive-image

Advertisment

ബാംഗ്ലൂര്‍:  നിയമസഭയില്‍ നഷ്ടം സംഭവിച്ചാലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതലെടുപ്പ് ലക്‌ഷ്യം വച്ചാണ് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നീക്കം. കേവല ഭൂരിപക്ഷം നേടാനോ ഏറ്റവും വലിയ ഒറ്റകക്ഷിയാകാനോ കഴിഞ്ഞില്ലെങ്കിലും കര്‍ണ്ണാടകയില്‍ ഏറ്റവും അധികം വോട്ട് നേടിയ പാര്‍ട്ടിയാകാന്‍ കഴിഞ്ഞതിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം നിലനിര്‍ത്താന്‍ കഴിഞ്ഞു.

ബി ജെ പിയേക്കാള്‍ 7 ലക്ഷം വോട്ടുകളാണ് കോണ്‍ഗ്രസ് കൂടുതല്‍ നേടിയിരിക്കുന്നത്. ശതമാന കണക്കില്‍ ബി ജെ പിയേക്കാള്‍ 2 % വോട്ടുകള്‍ കോണ്‍ഗ്രസിന് അധികമായുണ്ട്. കോണ്‍ഗ്രസ് 38.2 % വോട്ടുകള്‍ നേടിയപ്പോള്‍ ബി ജെ പിയ്ക്ക് 36.2 % വോട്ട് നേടാനേ കഴിഞ്ഞുള്ളു.  ജെ ഡി എസ്സിന്റെ വോട്ടുവിഹിതം 18.6 % ആണ്.

publive-image

കോണ്‍ഗ്രസ് ലക്‌ഷ്യം കര്‍ണ്ണാടകയില്‍ 25 സീറ്റ്

ജനതാദളിന്റെ ആ 18.6 ശതമാനത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കണ്ണ്. തങ്ങളുടെ 36 ഉം ദളിന്റെ 18 ഉം ചേര്‍ന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരാം എന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

2014 ല്‍ ബി ജെ പി കര്‍ണ്ണാടകയില്‍ 17 സീറ്റ് നേടിയിരുന്നു. കോണ്‍ഗ്രസിന് 9 ഉം ദളിന് 2 സീറ്റുമായിരുന്നു കിട്ടിയത്. അത് 25 ലെങ്കിലും സഖ്യത്തിന് എത്തിക്കാനാണ് കോണ്‍ഗ്രസ് ലക്‌ഷ്യം വയ്ക്കുന്നത്.

വടക്കേന്ത്യയില്‍ കോണ്‍ഗ്രസിന് സീറ്റ് വിഹിതം വര്‍ധിപ്പിക്കാന്‍ സാധ്യത കാണുന്ന ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണ്ണാടകം.

publive-image

ബി ജെ പി 132 ല്‍ നിന്ന് 104 ല്‍

അതേസമയം, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഏറെ പിന്നോക്കം പോയി. 2014 ല്‍ കര്‍ണ്ണാടകയില്‍ 132 സീറ്റുകളില്‍ ബി ജെ പി ഭൂരിപക്ഷം നേടിയപ്പോള്‍ ഇത്തവണ അവര്‍ക്ക് 104 സീറ്റുകളുമായി തൃപ്തിപ്പെടെണ്ടി വന്നു.

അതിനാല്‍ തന്നെ സംസ്ഥാനത്ത് ഇപ്പോഴും ശക്തമായി നിലനില്‍ക്കാന്‍ ശേഷിയുള്ള പാര്‍ട്ടി കോണ്‍ഗ്രസാണെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കുള്ളത്.

ജെ ഡി എസിന്റെ സഖ്യം ഗുണ൦ ചെയ്യുമെന്ന ആത്മവിശ്വാസവും നേതാക്കള്‍ക്കുണ്ട്. കേരളത്തില്‍ സി പി എമ്മിനെന്ന പോലെ കര്‍ണ്ണാടകയിലാകമാനം വേരുകളുള്ള പാര്‍ട്ടിയാണ് ജെ ഡി എസ്.

publive-image

ജെ ഡി എസ് - ബി ജെ പി വോട്ടു കച്ചവടം ഇങ്ങനെ !

ഫലപ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസും ജെ ഡി എസും കൈകോര്‍ത്തെങ്കിലും സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളില്‍ ജെ ഡി എസും ബി ജെ പിയും കൈകോര്‍ത്തെന്ന വിലയിരുത്തല്‍ ശക്തമാണ്. അതിന്റെ 'കരാര്‍' എന്തായിരുന്നു എന്നതാണ് അജ്ഞാതം !

10 വര്‍ഷമായി അധികാരത്തിന് പുറത്ത് നിന്ന് ജെ ഡി എസിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം എത്തിയത് ഈ ഒത്തുതീര്‍പ്പിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജെ ഡി എസ് വിജയിച്ചിടങ്ങളിലെല്ലാം ബി ജെ പി മൂന്നാം സ്ഥാനത്താന്. വോട്ടും കുറവ്. തിരിച്ച് ബി ജെ പി വിജയിച്ച മണ്ഡലങ്ങളില്‍ ജെ ഡി എസും മൂന്നാം സ്ഥാനത്താന്. വോട്ട് കുറവുമാണ്.

publive-image

തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന കണക്കുകളാണിത്. അതിന്റെ നേട്ടം ഇരുപക്ഷവും ഉണ്ടാക്കുകയും ചെയ്തു. ഫലമെടുത്തത് ജെ ഡി എസാണെന്ന് മാത്രം.

ബി ജെ പിയ്ക്ക് ഏറ്റവു൦ വലിയ ഒറ്റ കക്ഷിയാകാനായി. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍ ആ ധാരണ മുന്നോട്ട് കൊണ്ടുപോകാന്‍ ജെ ഡി എസ് ഒരുക്കവുമല്ല. അക്കാര്യം അവര്‍ മുന്‍പേ വ്യക്തമാക്കിയിരുന്നത്രെ !

karnadaka ele
Advertisment