Advertisment

കെ സി വേണുഗോപാലിനെ കര്‍ണ്ണാടകയുടെ ചുമതലയില്‍ നിന്ന് നീക്കിയേക്കും ? തെരഞ്ഞെടുപ്പ് തിരിച്ചടിയും ജെഡിഎസിന്റെ ബി’ ടീമാകേണ്ടി വന്നതും കെ സിയ്ക്ക് തിരിച്ചടിയായി ! ഗുലാം നബിയ്ക്ക് ചുമതല നല്‍കിയേക്കും !

New Update

publive-image

Advertisment

ബാംഗ്ലൂര്‍:  എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കര്‍ണ്ണാടകയുടെ ചുമതലയില്‍ നിന്നും നീക്കിയേക്കുമെന്ന് സൂചന. കര്‍ണ്ണാടകയില്‍ തുടര്‍ ഭരണം പ്രതീക്ഷിച്ച കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിലേറ്റ പരാജയം മുന്‍നിര്‍ത്തിയാണ് കേന്ദ്ര നിരീക്ഷകരെ മാറ്റാന്‍ ആലോചിക്കുന്നത്.

publive-image

പാര്‍ട്ടി തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ വേണുഗോപാല്‍ തികഞ്ഞ പരാജയമായിരുന്നെന്ന ആക്ഷേപം കര്‍ണ്ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്റിനും ഇക്കാര്യത്തില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്.അതിനാലായിരുന്നു പാര്‍ട്ടിയുടെ സീറ്റുകള്‍ 78 ലേക്ക് ഒതുങ്ങിയെന്നു തിരിച്ചറിഞ്ഞതോടെ കര്‍ണ്ണാടകയില്‍ ജെ ഡി എസിനെ മുന്നില്‍ നിര്‍ത്തി ഭരണ പങ്കാളിത്തത്തിനായി രാഷ്ട്രീയ തന്ത്രജ്ഞനായ ഗുലാം നബി ആസാദിനെ തന്നെ രംഗത്തിറക്കിയത്.

publive-image

സംസ്ഥാനത്തെ രാഷ്ട്രീയ നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ മുമ്പ് മഹാരാഷ്ട്രയിലും ഗുജറാത്തിലും രാഷ്ട്രീയ ദൌത്യങ്ങള്‍ വിജയിപ്പിച്ച ഡി കെ ശിവകുമാറിനെത്തന്നെ ചുമതല ഏല്‍പ്പിച്ചു. വേണുഗോപാലിനെ മാറ്റി നിര്‍ത്തി തന്നെയായിരുന്നു ഗുലാം നബിയുടെയും ശിവകുമാറിന്റെയും നേതൃത്വത്തില്‍ തുടര്‍ നീക്കങ്ങള്‍ ബാംഗ്ലൂരില്‍ നടന്നത്.

മുഖ്യ പാര്‍ട്ടിയായിട്ടും ഭരണത്തില്‍ ബി’ ടീമാകേണ്ടി വന്നതിന്റെ അതൃപ്തി എ ഐ സി സിയ്ക്കുണ്ട്. കര്‍ണ്ണാടക ഇലക്ഷനില്‍ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഡി കെ ശിവകുമാറിനെപ്പോലുള്ള പ്രഗല്ഭരെ എ ഐ സി സി നിരീക്ഷകര്‍ മുഖവിലയ്ക്കെടുത്തിരുന്നില്ല.

publive-image

മാത്രമല്ല, പ്രചരണ പരിപാടികള്‍ക്ക് സിദ്ദരാമയ്യയേക്കാള്‍ മുന്നില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെപ്പോലെ സെല്‍ഫ് മാര്‍ക്കറ്റിംഗിന് ശ്രമിക്കുകയായിരുന്നു വേണുഗോപാല്‍ എന്ന ആക്ഷേപമാണ് സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്റില്‍ ഉന്നയിച്ചത്.

പിന്നില്‍ നിന്ന് ചുക്കാന്‍ പിടിക്കുന്നതിന് പകരം എ ഐ സി സി സെക്രട്ടറി മുന്നില്‍ നിന്ന് നയിച്ചത് സംസ്ഥാന നേതാക്കള്‍ക്ക് സുഖിച്ചതുമില്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ഇതിന്റെയൊക്കെ പഴി കേള്‍ക്കേണ്ടിയും വന്നു.

publive-image

ഇതോടെ സംസ്ഥാന നേതൃത്വത്തിന് കൂടി സ്വീകാര്യനായ മുതിര്‍ന്ന നേതാവിനെ കര്‍ണ്ണാടകയിലേക്ക് നിയോഗിക്കണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. ഗുലാം നബി ആസാദിനായിരിക്കും സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം പി സി വിഷ്ണുനാഥ്‌ ചുമതലയില്‍ തുടരുകയും ചെയ്തേക്കും.

അതേസമയം, കര്‍ണ്ണാടകയില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന വേണുഗോപാലിന്റെ നിര്‍ദ്ദേശം എ ഐ സി സിയുടെ മുന്നിലുണ്ട്. പരാജയത്തിന് കാരണം താഴേത്തട്ടില്‍ പാര്‍ട്ടി ദുര്‍ബലമായിരുന്നതാണെന്നാണ് വേണുഗോപാലിന്റെ അഭിപ്രായം. ഇത് ശക്തിപ്പെടുത്താനുള്ള നടപടികളും ഉണ്ടാകും.

karnadaka ele
Advertisment