Advertisment

മന്ത്രിമോഹികളുടെ ബാഹുല്യം കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും കുഴയ്ക്കുന്നു ! 100 കോടിയും മന്ത്രിസ്ഥാനവും വേണ്ടെന്നു വച്ചതിന് പകരം ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന് എംഎല്‍എമാര്‍ ! തിങ്കളാഴ്ച പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കും

author-image
admin
New Update

publive-image

Advertisment

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരമേറ്റെങ്കിലും മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസിലും ജെ ഡി എസിലും തര്‍ക്കം മുറുകുന്നു. കോണ്‍ഗ്രസിന് 22 ഉം ജെ ഡി എസിന് 12 ഉം വീതമാണ് മന്ത്രിസ്ഥാനങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

publive-image

എന്നാല്‍ മന്ത്രിസ്ഥാന മോഹികളുടെ ബാഹുല്യം ഇരു പാര്‍ട്ടികളെയും വലയ്ക്കുകയാണ്.  78 ല്‍ നിന്നും 22 പേരെ (+സ്പീക്കര്‍) മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയെന്നത് കോണ്‍ഗ്രസിനും 37 പേരില്‍ നിന്ന് 12 പേരെ (+ ഡെപ്യൂട്ടി സ്പീക്കര്‍) തെരഞ്ഞെടുക്കുകയെന്നത് ദളിനും ശ്രമകരമായ ദൌത്യം തന്നെയാണ്. കാരണം ഇവരില്‍ ഓരോ എം എല്‍ എയ്ക്കും 100 കോടിയും പ്രമുഖ വകുപ്പോടുകൂടി മന്ത്രിസ്ഥാനവും ബി ജെ പി വാഗ്ദാനം ചെയ്തതാണ്.

publive-image

ആ ഓഫര്‍ നിരസിച്ച പാര്‍ട്ടിക്കൊപ്പം നിന്ന തങ്ങള്‍ക്ക് മാന്യമായ പരിഗണന തന്നെ നല്‍കണമെന്നാണ് എം എല്‍ എമാരുടെ ആവശ്യം. രണ്ടു പാര്‍ട്ടികളും പത്ത് വീതം എം എല്‍ എമാര്‍ ആഭ്യന്തര വകുപ്പിനായി സമ്മര്‍ദ്ദം തുടങ്ങിയിട്ടുണ്ട്. ആ വകുപ്പ് ഏത് പാര്ട്ടിക്കെന്നു പോളും തീരുമാനമായിട്ടുമില്ല.

publive-image

ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വയ്ക്കുകയാണെങ്കില്‍ ആഭ്യന്തരം കോണ്‍ഗ്രസിന് ലഭിക്കും. ഈ വകുപ്പ് ഉപമുഖ്യമന്ത്രി പരമേശ്വരമോ ഡി കെ ശിവകുമാറോ ഏറ്റെടുക്കാനാണ് സാധ്യത.

കോണ്‍ഗ്രസില്‍ നിന്ന് മലയാളിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കെ ജി ജോര്‍ജ്ജ് മന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. മലയാളികളായ യു ടി ഖാദറിന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ്.

publive-image

നിലവില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. തിങ്കളാഴ്ചയെങ്കിലും സമ്പൂര്‍ണ്ണ മന്ത്രിസഭ അധികാരമേല്‍ക്കണമെന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.  മാത്രമല്ല, സംസ്ഥാനത്ത് ഭരണ സ്തംഭനവും തുടരുകയാണ്.

karnadaka ele
Advertisment