ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, ചെന്നൈ
Wednesday, July 25, 2018

ചെന്നൈ:  തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം കരുണാനിധിയുടെ (94) നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.  കഴിഞ്ഞ ദിവസം കാവേരി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നെങ്കിലും വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു.

ഇപ്പോള്‍ അദ്ദേഹം സ്വന്തം വസതിയിലാണുള്ളത്. അതീവ ഗുരതരാവസ്ഥയിലുള്ള കരുണാനിധി വീട്ടിലും വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. വാര്‍ദ്ധക്യ സഹജമായ അസുഖമാണ് കരുണാനിധിയെ അലട്ടുന്നത്.

×