Advertisment

ഭോപ്പാലില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

New Update

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ നര്‍മദ നഗറില്‍ താമസിക്കുന്ന മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ജി.കെ. നായര്‍, ഭാര്യ ഗോമതി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

രാവിലെ വീട്ടുവേലക്കാരാണ് സംഭവം കണ്ടത്. മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

വ്യോമസേന മുന്‍ ഉദ്യോഗസ്ഥനാണ് ജി.കെ നായര്‍. ഭാര്യ ഗോമതി സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു. മൂന്ന്‍ പെണ്‍മക്കളാണുള്ളത്.

Advertisment