Advertisment

'ഒരു പന്തൽ പോലും നിർമിക്കാനറിയാത്തവർ എങ്ങനെയാണ്​ രാജ്യം കെട്ടിപ്പടുക്കുക' - ബിജെപിക്ക് പരിഹാസവുമായി മമത

New Update

കൊൽക്കത്ത:  ബി.ജെ.പിയുടെ പരാജയത്തിലേക്ക്​ ബംഗാൾ വഴി തെളിയിക്കുമെന്ന് പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2019ലെ പൊതു തെരഞ്ഞടുപ്പിൽ ബി.​െജ.പിക്ക്​ വൻ തിരിച്ചടി നേരിടുമെന്നും 100 സീറ്റിൽ താഴേക്ക്​ ചുരുങ്ങുമെന്നും മമത പറഞ്ഞു.

Advertisment

publive-image

1993ലുണ്ടായ വെടിവെപ്പിൽ 13 പ്രവർത്തക​ർ കൊല്ലപ്പെട്ട സംഭവത്തി​​െൻറ രക്​തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച്​ വിക്​ടോറിയ ഹൗസിനു പുറത്ത്​ നടന്ന മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു മമത.

ഒരു പന്തൽ പോലും നിർമിക്കാനറിയാത്തവർ എങ്ങനെയാണ്​ രാജ്യം കെട്ടിപ്പടുക്കുക എന്നും​ മമത പരിഹസിച്ചു. കഴിഞ്ഞ ആഴ്​ച മിഡ്​നാപൂരിൽ മോദി പ​െങ്കടുത്ത റാലിക്ക്​ വേണ്ടി നിർമിച്ച ​പന്തൽ പൊളിഞ്ഞു വീണിരുന്നു. സംഭവത്തിൽ 90ഒാളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Advertisment