Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 68ാം പിറന്നാള്‍. വാരണസിയില്‍ ആഘോഷം. ആശംസകളറിയിച്ച് പ്രമുഖര്‍

author-image
admin
New Update

publive-image

Advertisment

ന്യൂഡൽഹി:  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 68ാം പിറന്നാളാണ് ഇന്ന്. വാരണസിയിലായിരിക്കും അദ്ദേഹം പിറന്നാൾ ആഘോഷിക്കുക. മോദിയുടെ പിറന്നാൾ ദിനമായ സെപ്​തംബർ 17 ബി.ജെ.പി സേവാ ദിവസ്​ (സേവന ദിവസം) ആയാണ്​ ആചരിക്കുന്നത്​.

publive-image

ഇതി​​െൻറ ഭാഗമായി രാജ്യമൊട്ടാകെ ശുചീകരണ പരിപാടികളും രക്​തദാനം ക്യാമ്പുകളും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്​.

publive-image

ട്വിറ്ററിലും ഫേസ്​ബുക്കിലും മോദിക്ക്​ ആശംസകളുമായി നിരവധി പ്രമുഖരാണ് എത്തിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക്​ വേണ്ടി ഇനിയും ഒരുപാട്​ കാലം സേവനമനുഷ്​ഠിക്കാൻ മോദിക്ക്​ സാധിക്ക​െട്ടയെന്നും ദീർഘായുസ്​​ നേരുന്നുവെന്നും​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ് ആശംസിച്ചു​.

publive-image

ആരോഗ്യവും ദീർഘായുസ്സും നേരുന്നു. രാജ്യത്തിന്​ വേണ്ടി മഹത്തായ സേവനമനുഷ്​ഠിക്കാൻ മോദിക്ക്​ ഇനിയും സാധിക്ക​െട്ടയെന്നും അതിലൂടെ രാജ്യത്തിന്​ വിജയം വരിക്കാനാക​െട്ടയെന്നും ജെയ്​റ്റ്​ലി കുറിച്ചു.

publive-image

മോദിക്ക്​ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. അങ്ങയുടെ ഉർജ്ജസ്വലമായ ഭരണത്തിലൂടെ രാജ്യം പുരോഗതിയിലേക്ക്​ നീങ്ങുകയാണെന്നും ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ ആശംസിച്ചു.

Advertisment