Advertisment

ആന്ധ്രയിലെ മാറ്റത്തില്‍ ഉമ്മന്‍ചാണ്ടിയെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി; ഉമ്മന്‍ചാണ്ടി ശൈലി എഐസിസി മറ്റ്‌ നേതാക്കളും മാതൃകയാക്കണമെന്ന് രാഹുലിന്‍റെ ഉപദേശം 

author-image
ന്യൂസ് ബ്യൂറോ, ആന്ധ്രാപ്രദേശ്‌
Updated On
New Update

ആന്ധ്ര:  കോണ്‍ഗ്രസ് 'പൂജ്യരായി' മാറിയ ആന്ധ്രാപ്രദേശില്‍ ഉമ്മന്‍ചാണ്ടിയുടെ പരിശ്രമങ്ങള്‍ വിജയം കണ്ടതില്‍ അഭിനന്ദനം അറിയിച്ച് എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നാല് മാസം കൊണ്ട് കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാനത്തെ പാര്‍ട്ടി പുനസംഘടന പൂര്‍ത്തിയാക്കുന്നത്.

Advertisment

publive-image

അതിന്റെ ഫലം തന്റെ ആന്ധ്ര പര്യടനത്തില്‍ വ്യക്തമായി പ്രതിഫലിച്ചതിന്റെ സന്തോഷത്തിലാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ പങ്കെടുത്ത പൊതു പരിപാടികളിലെല്ലാം വന്‍ ജനക്കൂട്ടമായിരുന്നു ദൃശ്യമായത്. മാത്രമല്ല, പ്രവര്‍ത്തകര്‍ പതിവിലേറെ ആവേശത്തോടെയാണ് പരിപാടികളില്‍ പങ്കെടുത്തതെന്നാണ് അതിലേറെ പ്രധാനം.

ചുമതലയേറ്റ് 4 മാസങ്ങള്‍ കൊണ്ട് ആന്ധ്രാ പ്രദേശ്‌ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ പരിശ്രമങ്ങളുടെ വിജയമായാണ് ഇതിനെ രാഹുല്‍ വിലയിരുത്തുന്നത്.

publive-image

മാത്രമല്ല, പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും സംസ്ഥാന നേതാക്കളെക്കാളധികമായി സ്വന്തം നേതാവിനെന്ന പോലെ ഉമ്മന്‍ചാണ്ടിക്ക് ലഭിക്കുന്ന സ്വീകാര്യതയിലും രാഹുല്‍ സന്തുഷ്ടനാണ്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ ഐ സി സി നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ ശൈലി പിന്തുടരണമെന്ന അഭിപ്രായം രാഹുല്‍ നേതാക്കളോട് പങ്കുവയ്ക്കുകയും ചെയ്തു.

publive-image

4 മാസങ്ങള്‍ കൊണ്ട് 13 ജില്ലാ കമ്മറ്റികളും 175 നിയോജക മണ്ഡലം കമ്മിറ്റികളും 44000 ത്തോളം ബൂത്ത് കമ്മിറ്റികളുമാണ് ഉമ്മന്‍ചാണ്ടി പുനസംഘടിപ്പിച്ചത്. തെലുങ്കുദേശവുമായും വൈ എസ് ആര്‍ കോണ്‍ഗ്രസുമായും സഖ്യ ചര്‍ച്ച നടത്തേണ്ടി വന്നാല്‍ അതിനുള്ള ശക്തിയിലേക്ക്‌ പാര്‍ട്ടിയെ എത്തിക്കുക എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പ്രാഥമിക ദൗത്യം.

publive-image

അതിനായി ഇതിനകം തന്നെ സംസ്ഥാന തലത്തില്‍ അദ്ദേഹം പല തവണ യാത്രകള്‍ നടത്തിക്കഴിഞ്ഞു. പുനസംഘടനയ്ക്കായി ഉമ്മന്‍ചാണ്ടിയുടെ സംസ്ഥാന പര്യടനവും പൂര്‍ത്തിയായിരുന്നു.

അതിനൊപ്പം മുന്‍കാലങ്ങളില്‍ പാര്‍ട്ടി വിട്ട ചെറുതും വലുതുമായ നേതാക്കളെ പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ് ഇപ്പോഴത്തെ നീക്കം. മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ഉള്‍പ്പെടെ പാര്‍ട്ടിയില്‍ മടങ്ങി വന്നത് ഇതിന്റെ ഫലമായിട്ടായിരുന്നു.

publive-image

പ്രവര്‍ത്തകരുടെ ഒഴുക്ക് തന്നെ കോണ്‍ഗ്രസിലേക്ക് ഉണ്ടാകുന്നുണ്ട്. ആ ആവേശത്തിലാണ് ആന്ധ്രയിലെ കോണ്‍ഗ്രസ് ക്യാമ്പുകളിപ്പോള്‍.

Advertisment